പെണ്‍കുഞ്ഞിനെ ദത്തെടുത്തെന്ന് പറഞ്ഞ് റീല്‍; പിന്നാലെ ബിഗ് ബോസ് മത്സരാര്‍ത്ഥി അറസ്റ്റില്‍

ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്നാരോപിച്ചാണ് അറസ്റ്റ്
സോനു ശ്രീനിവാസ് ഗൗഡ
സോനു ശ്രീനിവാസ് ഗൗഡഇന്‍സ്റ്റഗ്രാം

ന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റില്‍. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്നാരോപിച്ചാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥനാണ് ബിഗ് ബോസ് താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

സോനു ശ്രീനിവാസ് ഗൗഡ
'ആ കുട്ടിക്ക് വെച്ചിരുന്ന ഓറഞ്ച് എനിക്ക് കഴിക്കാന്‍ തന്നു, എതിരാളിയായിരുന്നിട്ടും സ്‌നേഹത്തോടെ പെരുമാറി'

കര്‍ണാടകയിലെ റൈച്ചൂരില്‍ നിന്ന് എട്ട് വയസുകാരിയെ ദത്തെടുത്തു എന്ന് പറഞ്ഞുകൊണ്ട് സോനു ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവച്ചിരുന്നു. വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹതാപവും സെലിബ്രിറ്റി പദവിയും നേടാനുള്ള തന്ത്രമായാണ് കുഞ്ഞിനെ ദത്തെടുത്തത് എന്നാണ് ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നുള്ള പരാതിയില്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ബ്യാദരഹള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 15 ദിവസം മുന്‍പാണ് താരം പെണ്‍കുട്ടിയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ദത്തെടുത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com