'കാരവനിലിരുന്ന് ഫെസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഞങ്ങൾ'; ഡബ്ല്യൂസിസിയെ രൂക്ഷമായി വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണൻ

തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍
ബി ഉണ്ണികൃഷ്ണൻ
ബി ഉണ്ണികൃഷ്ണൻഫെയ്സ്ബുക്ക്

കൊച്ചി: ഡബ്ല്യൂസിസിയെ പരോക്ഷമായി വിമർശിച്ച് ഫെഫ്കയുടെ ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയിൽ നടന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സം​ഗമത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെഫ്ക അടിസ്ഥാനപരമായി ഒരു തൊഴിലാളി സംഘടനയാണ്. തൊഴിലിടത്തിലിറങ്ങി സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ് തങ്ങൾ. 'ഫെഫ്ക സ്ത്രീ വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്ന് പല തവണ വിമർശനം ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ സൈബര്‍ സ്‌പെയിസിന്റെ സുഖ ശീതളമയിലിരുന്ന് സ്ത്രീവാദം പറയുന്നവരോ കാരവാനിലിരുന്ന് ഫെസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരോ അല്ല ഞങ്ങൾ.

ബി ഉണ്ണികൃഷ്ണൻ
മൂന്ന് അല്ല, ആടുജീവിതത്തിനായി 16 വർഷം; അക്ഷയ്‌കുമാറിനെ തിരുത്തി പൃഥ്വിരാജ്, വിഡിയോ

തൊഴിലിടത്തിലിറങ്ങി ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ്. ഇവിടെ സ്ത്രീക്കോ പുരുഷനോ കറുപ്പിനോ വെളുപ്പിനോ സ്ഥാനമില്ല. തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com