'ഈ കുട്ടി സിംഗിളാണോ ലാലേട്ടാ'; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച മോഹന്‍ലാലിന്റെ പോസ്റ്റില്‍ ആരാധകന്റെ കമന്റ്

ഇതാരാ ലാലേട്ടാ നമ്മള്‍ അറിയാത്ത ഒരു കുഞ്ഞ് എന്നാണ് മറ്റൊരു കമന്റ്
മോഹന്‍ലാല്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകള്‍ വിസ്മയയുടെ ചിത്രം
മോഹന്‍ലാല്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകള്‍ വിസ്മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാം

മകള്‍ വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകള്‍ നേര്‍ന്നത്. 'എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍' എന്നാണ് താരം കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്.

മോഹന്‍ലാല്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകള്‍ വിസ്മയയുടെ ചിത്രം
നിറത്തിന്‍റെ പേരിൽ രാമകൃഷ്ണനെ അധിക്ഷേപിച്ചത് തെറ്റ്; സത്യഭാമയെ വിമർശിച്ച് നടൻ ഫഹദ് ഫാസിൽ

സഹോദരന്‍ പ്രണവ് അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയപ്പോള്‍ എഴുത്തിന്റെ വഴിയേയായിരുന്നു വിസ്മയ സഞ്ചരിച്ചത്. നേരത്തെ പുറത്തിറങ്ങിയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' വിസ്മയയുടെ ആദ്യപുസ്തകമാണ്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേര്‍ വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.മായ എന്ന് വിളിപ്പേരുള്ള വിസ്മയയ്ക്ക് എഴുത്തിനോടും ആയോധനകലകളോടും യാത്രകളോടുമാണ് ഏറെ പ്രിയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ കുട്ടി സിംഗിളാണോ ലാലേട്ടാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതാരാ ലാലേട്ടാ നമ്മള്‍ അറിയാത്ത ഒരു കുഞ്ഞ് എന്നാണ് മറ്റൊരു കമന്റ്. മോള്‍ടെ കല്യാണം എന്നാണെന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com