'ഞങ്ങളുടെ രാജുവേട്ടനെന്ന് ഇനി മലയാളികൾ അഹങ്കാരത്തോടെ പറയും': പ്രശംസിച്ച് ജ്യോതി കൃഷ്ണ

ബെന്യാമിന്റെ ആടുജീവിതം പുസ്തകം വായിച്ച് തീർത്തപ്പോൾ നെഞ്ചിലുണ്ടായ അതേ വിങ്ങൽ സിനിമ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ അനുഭവിച്ചു എന്നാണ് താരം പറയുന്നത്
ആടുജീവിതം പോസ്റ്റര്‍, ജ്യോതി കൃഷ്ണ
ആടുജീവിതം പോസ്റ്റര്‍, ജ്യോതി കൃഷ്ണഫെയ്സ്ബുക്ക്

പൃഥ്വിരാജിനെ പ്രധാനകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമാപ്രേമികളുടെ ഹൃദയം കവരുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി ജ്യോതി കൃഷ്ണ രം​ഗത്തെത്തിയിരിക്കുകയാണ്. ബെന്യാമിന്റെ ആടുജീവിതം പുസ്തകം വായിച്ച് തീർത്തപ്പോൾ നെഞ്ചിലുണ്ടായ അതേ വിങ്ങൽ സിനിമ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ അനുഭവിച്ചു എന്നാണ് താരം പറയുന്നത്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങൾ കണ്ടില്ലെന്നും കണ്ടത് നജീബിനെ മാത്രമാണ് കണ്ടത് എന്നുമാണ് ജ്യോതി കൃഷ്ണ കുറിച്ചത്.

ആടുജീവിതം പോസ്റ്റര്‍, ജ്യോതി കൃഷ്ണ
'ഇങ്ങനെയൊരു സിനിമയെടുക്കാൻ മലയാളികൾക്ക് മാത്രമേ പറ്റൂ, ആടുജീവിതം മഹത്തായ സിനിമ': പ്രശംസിച്ച് ജയമോഹൻ

ജ്യോതി കൃഷ്ണയുടെ കുറിപ്പ് വായിക്കാം

ആടുജീവിതം കണ്ടു . പ്രത്യേകിച്ച് ഞാനായിട്ട് എന്തെങ്കിലും ഇനി എഴുതേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല . ലോകമെമ്പാടുമുള്ള പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞല്ലോ . പക്ഷെ എഴുതാതെ വയ്യ . പന്ത്രണ്ടു വർഷങ്ങൾക് മുൻപ് ആണ് ആടുജീവിതം വായിക്കുന്നത് . വായനയോട് ഒട്ടുംതന്നെ പ്രിയമില്ലാത്ത ഞാൻ ഒരു ദിവസം കൊണ്ടാണ് ആ പുസ്തകം തീർത്തത്. വെളുപ്പിന് രണ്ടരമണിയോടെ ആ പുസ്തകം വായിച്ചു അടച്ചപ്പോൾ നെഞ്ചില് വല്ലാത്ത വിങ്ങലായിരുന്നു . ഇന്ന് അതെ വിങ്ങലോടെ ആണ് രണ്ടരമണിക് തിയേറ്ററിൽ നിന്ന് ഇറങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജുവേട്ടാ നിങ്ങള് പറഞ്ഞത് ശരിയാണ് ഇതിൽ കൂടുതലൊന്നും നിങ്ങൾക് ഇനി ചെയ്യാനില്ല . ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടൻ എന്ന്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങൾ കണ്ടില്ല . നജീബ് മാത്രം . ഹക്കിം ആയ ഗോകുൽ ഞെട്ടിച്ചു കളഞ്ഞു. ബ്ലെസ്സി സർ താങ്ക്യൂ . അങ്ങയുടെ പതിനാറു വർഷങ്ങൾക് . രഞ്ജിത്തെട്ടാ നിങ്ങള് വീണ്ടും വീണ്ടും അതിശയിപ്പിക്കാന് . എല്ലാം എല്ലാം ഗംഭീരമായി എന്ന് പറയുമ്പോളും മനസ്സിൽ ഒരു വേദന. ഇതെല്ലം ഒരു മനുഷ്യൻ അനുഭവിച്ചതാണല്ലോ . ഇന്നും ദൈവത്തിന്റെ കൈകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാം അറിയാത്ത എത്രയോ നജീബുമാർ ഇന്നുമുണ്ട് . അവർക്കായി പ്രാർത്ഥന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com