തലൈവർ ക്ഷണിച്ചു; വീട്ടിൽ പോയി കണ്ട് മഞ്ഞുമ്മൽ ബോയ്സ്; ചിത്രങ്ങൾ

ചിദംബരത്തേയും ടീമിനേയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ സൂപ്പർസ്റ്റാർ അഭിനന്ദനം അറിയിക്കുകയായിരുന്നു
മഞ്ഞുമ്മല്‍ ബോയ്സ് രജനീകാന്തിനൊപ്പം
മഞ്ഞുമ്മല്‍ ബോയ്സ് രജനീകാന്തിനൊപ്പംഇന്‍സ്റ്റഗ്രാം

മിഴ്നാടിനെ ഒന്നടങ്കം അമ്പരപ്പിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തമിഴ് സിനിമയിലെ പല പ്രമുഖരും സംവിധായകൻ ചിദംബരത്തിനും ടീമിനും നേരിട്ട് കണ്ട് ആശംസകൾ അറിയിച്ചിരുന്നു. ഇപ്പോൾ മഞ്ഞുമ്മൽ ടീമിനെ തേടി സൂപ്പർസ്റ്റാർ രജനീകാന്തിന്റെ വിളി എത്തിയിരിക്കുകയാണ്. ചിദംബരത്തേയും ടീമിനേയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ സൂപ്പർസ്റ്റാർ അഭിനന്ദനം അറിയിക്കുകയായിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് രജനീകാന്തിനൊപ്പം
'ഇങ്ങനെയൊരു സിനിമയെടുക്കാൻ മലയാളികൾക്ക് മാത്രമേ പറ്റൂ, ആടുജീവിതം മഹത്തായ സിനിമ': പ്രശംസിച്ച് ജയമോഹൻ

രജനീകാന്തിനൊപ്പമുള്ള ചിത്രം ചിദംബരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിദംബരത്തിനൊപ്പം ചിത്രത്തിലെ നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ തുടങ്ങിയവരും ഉണ്ടായിരുന്നു. ഒരുമാസം മുന്നേതന്നെ രജനികാന്ത് സിനിമ കണ്ട് ഫോണിൽ അദേഹത്തിന്റെ അഭിനന്ദനങ്ങൾ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. പുതിയ സിനിമ വേട്ടൈയന്റെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മൽ ബോയ്സിനെ അദ്ദേഹം ക്ഷണിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമൽഹാസനും മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. ധനുഷ്, വിക്രം, സിദ്ധാർത്ഥ്, ഉദയനിധി സ്റ്റാലിൻ എന്നിവരും ചിത്രം കണ്ട് ഇവരെ പ്രശംസിച്ചിരുന്നു. മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായാണ് മഞ്ഞുമ്മൽ ബോയ്സ് മാറിയത്. 2018ന്റെ റെക്കോർഡാണ് ചിത്രം തകർത്തത്. 26 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിലാണ് ചിത്രം ഇടംകണ്ടെത്തിയത്. മലയാളത്തിലെ ആദ്യത്തെ 200 കോടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com