നാലാം ദിവസം 50 കോടിയിൽ; പുത്തൻ റെക്കോർഡിട്ട് ആടുജീവിതം

ഈ വർഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം
മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം
മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം

ടുജീവിതം 50 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് നാലാം ദിവസമാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോർഡ് ആടുജീവിതത്തിന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോർഡാണ് തകർത്തത്.

മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം
'ആടുജീവിതം മലയാള സിനിമയുടെ നാഴികക്കല്ല്'; നജീബിനെ വീട്ടിലെത്തി കണ്ട് രമേശ് ചെന്നിത്തല

പൃഥ്വിരാജ് തന്നെയാണ് ചിത്രം 50 കോടിയിൽ എത്തിയ സന്തോഷം ആരാധകരെ അറിയിച്ചത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രത്തിന്‍റെ നേട്ടം. ഈ വർഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം. ഇതിനു മുൻപ് പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകളും നേട്ടത്തിലെത്തിയത്.

ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ മലയാള സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്. അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടി തൊട്ടത്. 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഏഴ് ദിവസത്തിലാണ് അൻപത് കോടിയിലെത്തിയത്.

ആദ്യ ദിവസം തന്നെ ചിത്രം 16.7 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com