ഓസ്കർ, എമ്മി പുരസ്കാര ജേതാവ് ലൂയിസ് ​​ഗോസെ ജൂനിയർ അന്തരിച്ചു

സഹനടനുള്ള ഓസ്കർ നേടുന്ന കറുത്തവർ​ഗക്കാരനായ ആദ്യ നടനാണ് ലൂയിസ് ​​ഗോസെ ജൂനിയർ
ലൂയിസ് ​​ഗോസെ ജൂനിയർ
ലൂയിസ് ​​ഗോസെ ജൂനിയർഫെയ്സ്ബുക്ക്

ഹോളിവുഡ് താരവും ഓസ്കർ, എമ്മി പുരസ്കാര ജേതാവുമായ ലൂയിസ് ​​ഗോസെ ജൂനിയർ (87) അന്തരിച്ചു. കാലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം. മരണ കാരണം വ്യക്തമായിട്ടില്ല. മരണവിവരം ഒരു പ്രസ്താവനയിലൂടെ കുടുംബം സ്ഥിരീകരിച്ചു.

സഹനടനുള്ള ഓസ്കർ നേടുന്ന കറുത്തവർ​ഗക്കാരനായ ആദ്യ നടനാണ് ലൂയിസ് ​​ഗോസെ ജൂനിയർ. ആൻ ഓഫീസർ ആൻഡ് എ ജെന്റിൽമാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ലൂയിസ് ​ഗോസെയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ​ഗോസെയെ തേടിയെത്തി. റൂട്ട്സ് എന്ന വി മിനി സീരീസിലൂടെ എമ്മി പുരസ്കാരവും അദ്ദേ​ഹം സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൂയിസ് ​​ഗോസെ ജൂനിയർ
'ഞങ്ങളുടെ രാജുവേട്ടനെന്ന് ഇനി മലയാളികൾ അഹങ്കാരത്തോടെ പറയും': പ്രശംസിച്ച് ജ്യോതി കൃഷ്ണ

ആൻ ആക്ടർ ആൻഡ് എ ജെന്റിൽമാൻ എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിന്റെയും പേര്. 'എല്ലാത്തിനുമുപരിയായി, ഒരു കറുത്തവർ​ഗക്കാരനായ നടൻ എന്ന നിലയിലുള്ള എൻ്റെ സ്ഥാനത്തിൻ്റെ വലിയ സ്ഥിരീകരണമായിരുന്നു അത്' എന്നാണ് തനിക്ക് ലഭിച്ച ഓസ്കറിനേക്കുറിച്ച് 2010-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ ​ഗോസെ എഴുതിയത്. 2010-ൽ താരത്തിന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയതിനാൽ പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com