ഗായിക ഉമ രമണൻ അന്തരിച്ചു

ഇളയരാജയ്ക്കൊപ്പം 100ൽ അധികം ​ഗാനങ്ങളിൽ പാടി
ഉമ രമണൻ
ഉമ രമണൻ

ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്നലെയായിരുന്നു അന്ത്യം.

ഉമ രമണൻ
'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

തമിഴിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്കാണ് ഉമ പിന്നണി പാടിയിരിക്കുന്നത്. 'നിഴലുകൾ' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ''പൂങ്കത്താവേ താൽതിരവൈ...'' എന്ന ഗാനമാണ് സംഗീത ലോകത്ത് സുപരിചിതയാക്കിയത്. 'പന്നീർ പുഷ്പങ്ങൾ' എന്ന സിനിമയിലെ 'അനന്തരാഗം കേൾക്കും കാലം..'', 'ആഹായ വെണ്ണിലാവേ...'', 'ഒരു നാടൻ സെവ്വറലി തോട്ട'ത്തിലെ ''ഉന്നൈ നിനച്ചേൻ...'' തുടങ്ങിയവയാണ് ശ്രദ്ധേയമായ ​ഗാനങ്ങൾ. ഇളയരാജയ്ക്കൊപ്പം 100ൽ അധികം ​ഗാനങ്ങളിൽ പാടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

​ഗായകൻ എ വി രമണനാണ് ഉമയുടെ ഭർത്താവ്. 1977ൽ ശ്രീ കൃഷ്ണ ലീലയിൽ ഭർത്താവിനൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റുഡിയോ റെക്കോർഡിംഗുകൾക്കപ്പുറം, തത്സമയ സംഗീത പരിപാടികളിലൂടെയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാണ്. 35 വർഷത്തിനിടെ6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുള്ളത്. വിജയ് യുടെ തിരുപ്പാച്ചിയിലെ കണ്ണും കണ്ണുംതാൻ കലന്താച്ച് എന്ന ​ഗാനമാണ് അവസാനം പാടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com