'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

36ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അനുഷ്‌ക ശര്‍മ
അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും
അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയുംഫെയ്സ്ബുക്ക്

റെ ആരാധകരുള്ള താരജോഡികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും. 36ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അനുഷ്‌ക ശര്‍മ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോഹ്‌ലി പങ്കുവച്ച കുറിപ്പാണ്. നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ തനിക്ക് സ്വയം നഷ്ടപ്പെടുമായിരുന്നു എന്നാണ് കോഹ്‌ലി കുറിച്ചത്.

അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും
സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

ഞാന്‍ നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിലും എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെടുമായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ മൈ ലവ്. നമ്മുടെ ലോകത്തെ വെളിച്ചമാണ് നീ. ഞങ്ങള്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു.-എന്നാണ് വിരാട് കോഹ്‌ലി കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസള്‍ അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിരാട് കോഹ്‌ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞുണ്ടായത്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടത്. വാമിക എന്ന മകളും ഇവര്‍ക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പ്രണയത്തിനു ശേഷമാണ് 2017ല്‍ ഇരുവരും വിവാഹിതരാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com