യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

പ്രിയപ്പെട്ട സംഗീത് ശിവന്‍, എനിക്ക് സുഹൃത്തിനേക്കാളുപരി സ്‌നേഹസമ്പന്നനായ ഒരു സഹോദരന്‍ കൂടിയായിരുന്നു.
സംഗീത് ശിവന്‍
സംഗീത് ശിവന്‍ഫെയ്‌സ്ബുക്ക്

സംവിധായകന്‍ സംഗീത് ശിവന്‍ എന്ന മഹാപ്രതിഭയെ കലാകേരളം എന്നും ആദരവോടെ ഓര്‍ക്കുമെന്നും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളുമെന്നും നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.

സംഗീത് ശിവന്‍
മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

'സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവന്‍, എനിക്ക് സുഹൃത്തിനേക്കാളുപരി സ്‌നേഹസമ്പന്നനായ ഒരു സഹോദരന്‍ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞത്, അവയുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓര്‍ക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട' എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

മോഹന്‍ലാല്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ശിവന്റെ സംവിധാനത്തിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സംഗീത് ശിവന്‍ അന്തരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com