വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്
വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

യുവ സംവിധായകനായ രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

35ാം പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട. യുവ സംവിധായകനായ രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്. ടാക്സിവാല എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനുശേഷം വിജയ്‌ ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്
9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കണ്‍സെപറ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. 'ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം' എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററില്‍ കാണാനാകും. 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ്‌ ദേവരക്കൊണ്ടയുടെ മുന്‍ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭ്യമാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com