'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

2006ൽ പുറത്തിറങ്ങിയ തലൈന​ഗരം എന്ന ചിത്രത്തേക്കുറിച്ചാണ് സുന്ദർ സി പറഞ്ഞത്
സുന്ദർ സി
സുന്ദർ സി

മിഴ് സിനിമയിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് സുന്ദർ സി. അദ്ദേഹത്തിന്റെ അരൺമനൈ 4 എന്ന ചിത്രം വൻ വിജയമായി മുന്നേറുകയാണ്. മലയാളം സിനിമയോടുള്ള ആരാധന അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ മോഹൻലാൽ സിനിമയുടെ റീമേക്ക് എന്നറിയാതെ താനൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുന്ദർ സി. കഴിഞ്ഞ വർഷം അമ്മ പറഞ്ഞപ്പോഴാണ് താൻ ഇതേക്കുറിച്ച് അറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു.

2006ൽ പുറത്തിറങ്ങിയ തലൈന​ഗരം എന്ന ചിത്രത്തേക്കുറിച്ചാണ് സുന്ദർ സി പറഞ്ഞത്. സുരാജാണ് ചിത്രം സംവിധാനം ചെയ്തത്. ടി ദാമോദരൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം അഭിമന്യുവിന്റെ റീമേക്കായിരുന്നു ചിത്രം. എന്നാൽ ഇതേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് താരം പറഞ്ഞത്.

എൻറെ അമ്മയ്ക്ക് 92 വയസുണ്ട്. കഴിഞ്ഞ വർഷം അമ്മയാണ് പറഞ്ഞത് എടാ നീയൊരു മോഹൻലാൽ പടം റീമേക്ക് ചെയ്തില്ലേ, ആ പടമൊന്ന് ഇട് കാണട്ടെ എന്ന്. അത് മോഹൻലാൽ പടമല്ലല്ലോ, തലൈനഗരം ഒറിജിനൽ ചിത്രമല്ലേ എന്ന് ഞാൻ ചോദിച്ചു. ആ സിനിമയ കണ്ട് നോക്കാൻ അമ്മ പറഞ്ഞു. അതുകേട്ട് ഞാൻ ഞെട്ടി. ആ ചിത്രത്തിൻറെ നായകനും നിർമ്മാതാവും ആയിരുന്നിട്ടും ഇക്കാര്യം ഞാൻ അറിഞ്ഞില്ല. - സുന്ദർ സി പറഞ്ഞു. സംവിധായകന്റെ പണിയാണ് ഇത് എന്നാണ് അദ്ദേഹം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ കുട്ടിക്കാലം മുതൽ മലയാള സിനിമ കാണുന്നുണ്ട് എന്നാണ് സുന്ദർ സി പറയുന്നത്. പ്രിയദർശൻ- മോഹൻലാൽ സിനിമകളോട് പ്രത്യേക താൽപ്പര്യമായിരുന്നു. അതിനാൽ ഈ ചിത്രങ്ങൾ തന്നെ ഇൻഫ്ളുവൻസ് ചെയ്യാറുണ്ട്. ഇത് കണ്ട് തന്റെ സിനിമകളിൽ നിന്ന് കോപ്പിയടിച്ചല്ലേ എന്ന് പ്രിയദർശൻ വിളിച്ചു ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com