'അമ്പോ തലൈവര്‍!'; ആര്‍ഡിഎക്‌സ് സംവിധായകനൊപ്പം രജനീകാന്ത്: ചിത്രങ്ങള്‍ വൈറല്‍

വേട്ടയ്യന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന രജനീകാന്തിനെ പുതുച്ചേരിയിലെ സെറ്റില്‍ എത്തിയാണ് നഹാസ് കണ്ടത്
നഹാസ് ഹിദായത്തും രജനീകാന്തും
നഹാസ് ഹിദായത്തും രജനീകാന്തും ഫെയ്സ്ബുക്ക്

ഴിഞ്ഞ വര്‍ഷം മലയാളത്തില്‍ വമ്പന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് നഹാസ് ഹിദായത്ത്. ആദ്യമായി സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് വന്‍ വിജയമായി മാറുകയായിരുന്നു. ഇപ്പോള്‍ തമിഴ് സൂപ്പര്‍താരം രജനീകാന്തിനൊപ്പമുള്ള നഹാസിന്റെ ഫോട്ടോയാണ് വൈറലാവുന്നത്.

നഹാസ് ഹിദായത്തും രജനീകാന്തും
'തൊണ്ടിമുതലിലേക്ക് പോത്തണ്ണന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ദുബായ്ക്ക് പോകുമായിരുന്നു': രാജേഷ് മാധവന്‍

വേട്ടയ്യന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന രജനീകാന്തിനെ പുതുച്ചേരിയിലെ സെറ്റില്‍ എത്തിയാണ് നഹാസ് കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെയാണ് സന്തോഷം പങ്കുവെച്ചത്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പ്രപഞ്ചം ശരിക്കും ഗൂഢാലോചന നടത്തിയപ്പോള്‍- എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.

ഹെലികോപ്റ്ററിനു മുന്നില്‍ നഹാസിനെ ചേര്‍ത്തു പിടിച്ചിരിക്കുന്ന രജനിയെ ആണ് ചിത്രത്തില്‍ കാണുന്നത്. നഹാസിനോട് താരം നമസ്‌കാരം പറയുന്നതും കാണാം. ആക്ഷന്‍ കൊറിയോഗ്രാഫറായ അന്‍പറിവ് മാസ്റ്റേഴ്‌സിനേയും ഇവര്‍ക്കൊപ്പം കാണാം.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. അമ്പോ തലൈവര്‍ എന്നായിരുന്നു ആന്റണി വര്‍ഗീസിന്റെ കമന്റ്. മരണമാസ്സ് എന്നാണ് നീരജ് മാധവ് കുറിച്ചത്. വിപിന്‍ ദാസ്, നൂറിന്‍ ഷെരീഫ്, അശ്വിന്‍ തുടങ്ങിയവരെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com