'ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാ​ഗ്യം'; പ്രഭാസ് പറയുന്നു

ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്.
Deepika Padukone
ദീപിക പദുക്കോൺinstagram

പ്രഭാസിന്റേതായി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷ പഠാനി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. സയൻസ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണിപ്പോൾ.

ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് ബുധനാഴ്ച ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ചടങ്ങിൽ വച്ച് തന്റെ നായികയായ ദീപികയെ കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. "ദീപിക ഏറ്റവും സുന്ദരിയായ സൂപ്പർ സ്റ്റാറാണ്.

അന്താരാഷ്ട്ര സിനിമകളും പരസ്യങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. ഈ സിനിമയ്ക്കായി ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്"- പ്രഭാസ് പറഞ്ഞു. അതേസമയം ഭൈരവ ഉപയോ​ഗിക്കുന്ന സ്പെഷ്യൽ കാറായ ബുജ്ജിയെ അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Deepika Padukone
ഭൈരവയുടെ കൂട്ടുകാരന്‍ ‘ബുജ്ജി’: കീര്‍ത്തി സുരേഷിന്റെ ശബ്ദത്തിൽ പ്രഭാസിന്റെ സൂപ്പർ കാർ: വിഡിയോ

നടി കീർത്തി സുരേഷാണ് ബുജ്ജിക്കായി ഡബ്ബ് ചെയ്തിരിക്കുന്നത്. ജൂൺ 27 ന് തിയറ്ററുകളിലെത്തുന്ന കൽക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് നിർമ്മിക്കുന്നത്. ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സലാർ ആണ് പ്രഭാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com