'അന്നൊക്കെ ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോന്നിയിട്ടുണ്ട്'; നാൻസി ത്യാ​ഗി പറയുന്നു

കുട്ടിക്കാലത്ത് തനിക്ക് പാവകൾക്ക് വസ്ത്രങ്ങളുണ്ടാക്കാൻ ഇഷ്ടമായിരുന്നു.
Nancy Tyagi
നാൻസി ത്യാ​ഗിinstagram

2024 കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ഇന്ത്യൻ മുഖങ്ങളിലൊന്നാണ് നാൻസി ത്യാ​ഗിയുടേത്. കാൻ റെഡ് കാർപ്പറ്റിൽ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് ഫാഷൻ ഇൻഫ്ലുവൻസർ കൂടിയായ നാൻസിയെത്തിയത്. ഉത്തർപ്ര​ദേശിലെ ബഘ്പത് ജില്ലയിലെ ബരൻവ ​ഗ്രാമത്തിൽ നിന്നും റെഡ് കാർപ്പറ്റിലേക്കുള്ള നാൻസിയുടെ യാത്രം ഒട്ടും എളുപ്പമായിരുന്നില്ല. കഠിനാധ്വാനവും നിരന്തരമുള്ള പരിശ്രമവുമുണ്ടെങ്കിൽ ഉയരങ്ങളിലേക്ക് എത്താമെന്ന് തെളിയിച്ചിരിക്കുകയാണ് നാൻസി.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തേക്കുറിച്ച് ഓർത്തെടുക്കുകയാണ് നാൻസി. 'ദാരിദ്ര്യം കാരണം അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ തൻ്റെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തനിക്ക് ഒരിക്കൽ തോന്നിയിരുന്നുവെന്നും നാൻസി പറയുന്നു. അമ്മ ഒരു ഫാക്ടറിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

രാവിലെ വീട്ടിൽ നിന്ന് പോകും വൈകുന്നേരം തിരിച്ചെത്തുന്നതുവരെ അമ്മയെ കാത്ത് ഞാനും സഹോദരനും ഇരിക്കും. ലോക്ക്ഡൗൺ സമയത്തൊക്കെ അമ്മയ്ക്ക് രാത്രിയിലും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശാരീരികമായി ഏറെ അധ്വാനമുള്ള ജോലിയായിരുന്നു അമ്മ ചെയ്തിരുന്നത്. അമ്മ ജോലിക്കായി പോകുമ്പോൾ വെറുതെ വീട്ടിലിരിക്കുന്നത് ആലോചിച്ച് എനിക്ക് കുറ്റം ബോധം തോന്നിയിട്ടുണ്ട്. അപ്പോൾ ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നും.

അവസാന ശ്രമമെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നീട് വീഡിയോകൾ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഒരിക്കൽ അനിയന് ഫീസ് അടയ്ക്കേണ്ട സമയത്താണ് എനിക്ക് അത്യാവശ്യമായി വീഡിയോ ചെയ്യാനുള്ള സാധനങ്ങൾ വാങ്ങേണ്ടി വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nancy Tyagi
അത്ഭുതകരമായ നേട്ടം; അഭിനന്ദനവുമായി മമ്മൂട്ടി

എന്ത് ചെയ്യണമെന്നോർത്തിരുന്നപ്പോൾ തന്നെ പിന്തുണയ്ക്കാൻ വേണ്ടി അനിയൻ പഠനം വരെ ഉപേക്ഷിച്ചു. തന്റെ ഉള്ളിലൊരു ഡിസൈനറുണ്ടെന്ന കാര്യം ഒരിക്കലും അറിഞ്ഞിരുന്നില്ലായെന്നും നാൻസി പറയുന്നു. കുട്ടിക്കാലത്ത് തനിക്ക് പാവകൾക്ക് വസ്ത്രങ്ങളുണ്ടാക്കാൻ ഇഷ്ടമായിരുന്നു. സൂചിയും നൂലും ഉപയോ​ഗിച്ച് പാവകൾക്ക് വസ്ത്രം തുന്നിയാണ് ഡിസൈനിങ് ബോധം വളർത്തിയെടുത്തതെന്നും നാൻസി കൂട്ടിച്ചേർത്തു'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com