ശില്‍പ്പി എസ് നന്ദഗോപാല്‍ അന്തരിച്ചു

ശില്‍പ്പി എസ് നന്ദഗോപാല്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ശില്‍പ്പിയും ചിത്രകാരനുമായ എസ് നന്ദഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ ചോളമണ്ഡലം കലാഗ്രാമത്തിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.

ഇന്ത്യന്‍ ചിത്രകലയുടെ കുലപതികളില്‍ ഒരാളായി കരുതപ്പെടുന്ന കെസിഎസ് പണിക്കരുടെ മകനായ എസ് നന്ദഗോപാല്‍ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ശില്‍പ്പിയാണ്. 1946ല്‍ ബംഗളൂരുവില്‍ ജനിച്ച നന്ദഗോപാല്‍ ലയോള കോളജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ചെന്നൈ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് കോളജില്‍ കലാപഠത്തിനു ചേര്‍ന്നു. മദ്രാസ് ആര്‍ട്‌സ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ദേശീയ ലളിത കലാ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 1998ലും 2000ലും നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗാലറി ഉപദേശകനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com