ഗാസിയാബാദ്: മുടങ്ങിപ്പോയ വിവാഹം നടക്കുന്നതിനായി 30 അടി ഉയരത്തിലുള്ള പരസ്യ പലകയ്ക്ക് മുകളില്‍ കയറി നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി ഗാസിയാബാഗ് സ്വദേശി. ആ പെണ്‍കുട്ടിയെ തന്നെ തനിക്ക് വധുവായി വേണമെന്ന ആവശ്യവുമായാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇയാളുടെ വിവാഹ നിശ്ചയം മുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് പരസ്യ ബോര്‍ഡിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവിനെ താഴെയിറക്കാനായത്.
ബോളിവുഡ് സിനിമ ഷോലെയിലെ ആത്മഹത്യ രംഗം അനുകരിക്കുകയായിരുന്നു ഈ യുവാവിന്റെ ശ്രമമെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ അനുനയ ശ്രമങ്ങള്‍ കൊണ്ടും യുവാവ് താഴെ ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരസ്യബോര്‍ഡിന് മുകളിലേക്ക് കയറിയ പൊലീസ് യുവാവിന്റെ ശരീരത്തില്‍ കയര്‍ കെട്ടി താഴേക്ക് തള്ളുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ