എഐഎഡിഎംകെയില്‍ സമവായം, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറിയാവും

എഐഎഡിഎംകെയില്‍ സമവായം, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറിയാവും

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഭിന്നിച്ച എഐഎഡിഎംകെയില്‍ സമവായത്തിനു കളമൊരുക്കി ഒ പനീര്‍ ശെല്‍വം വിഭാഗം മുന്നോട്ടുവച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പളനിസ്വാമി വിഭാഗം അംഗീകരിച്ചു. വ്യവസ്ഥയനുസരിച്ച് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ഒ പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവും.

ശശികലയെയും കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തുക എന്നതാണ് പനീര്‍ശെല്‍വം മുന്നോട്ടുവച്ച നിബന്ധനകള്‍ ഒന്നാമത്തേത്. ഇത് അനുസരിച്ച് ശശികലയില്‍നിന്നും ടിടിവി ദിനകരനില്‍നിന്നും രാജി എഴുതിവാങ്ങാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. മന്നാര്‍ഗുഡി മാഫിയ എന്നറിയപ്പെടുന്ന ശശികലയുടെ കുടുംബാംഗങ്ങളെ പാര്‍ട്ടി അകറ്റിനിര്‍ത്തും. ജയലളിതയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യവും അംഗീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ബിജെപിയുമായി സഖ്യം വേണമെന്ന നിര്‍ദേശം പനീര്‍ശെല്‍വം മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്്. ഇത് സ്ഥിരികരിച്ചിട്ടില്ല. ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com