മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് തമിഴ്‌നാട് കര്‍ഷകര്‍ മെയ് 25 വരെ സമരം താത്കാലികമായി നിര്‍ത്തി

40 ദിവസമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ തമിഴ്‌നാട് കര്‍ഷകര്‍ നടത്തിയ സമരം താത്കാലികമായി പിന്‍വലിച്ചു. മെയ് 25 വരെയാണ് സമരം താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് സമരനേതാക്കള്‍ അറിയിച്ചു
മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് തമിഴ്‌നാട് കര്‍ഷകര്‍ മെയ് 25 വരെ സമരം താത്കാലികമായി നിര്‍ത്തി

ഡല്‍ഹി: 40 ദിവസമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ തമിഴ്‌നാട് കര്‍ഷകര്‍ നടത്തിയ സമരം താത്കാലികമായി പിന്‍വലിച്ചു. മെയ് 25 വരെയാണ് സമരം താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് സമരനേതാക്കള്‍ അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നത്തിന് അനുഭാവപൂര്‍വമായ നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം താത്കാലികമായി നിര്‍ത്തിയത്.

നീതീ ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പളനിസ്വാമി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നെന്നും ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്നും കര്‍ഷകരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം 14 മുതലാണ് ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്.

കാവേരി നദിയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ചെലവിന് ആനുപാതികമായി വില ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 

നേരത്തെ സമരക്കാര്‍ മൂത്രം കുടിച്ചും തലയാട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്‌നരായും പ്രതിഷേധിച്ച് കര്‍ഷകര്‍ എലിയേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും ആയിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സമരക്കാരുടെ ആക്ഷേപം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ വിസര്‍ജ്ജ്യം ഭക്ഷിക്കാനും സമരക്കാര്‍ തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com