കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റി ബംഗാള്‍ സര്‍ക്കാര്‍, മമതാ ബാനര്‍ജി രാമക്ഷേത്രം തകര്‍ത്ത ബാബറെന്ന് ബിജെപി നേതാവ്

പ്രധാനമന്ത്രി ഗ്രാം സദക് യോഡന പദ്ധതിയുടെ പേര് ബംഗ്ലര്‍ ഗ്രാമീണ്‍ സദക് യോജനാ എന്ന് പുനര്‍നാമകരണം ചെയ്തു - സ്വച്ഛ് ഭാരത് മിഷന്‍ ബംഗാളിലെത്തിയാല്‍ മിഷന്‍ നിര്‍മ്മല്‍ ബംഗ്ലയാണ്
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റി ബംഗാള്‍ സര്‍ക്കാര്‍, മമതാ ബാനര്‍ജി രാമക്ഷേത്രം തകര്‍ത്ത ബാബറെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റലാണ് മമതാ സര്‍ക്കാരിന്റെ പരിപാടി. നോട്ട് നിരോധനത്തെ തുടര്‍ന്നാണ് കേന്ദ്രവുമായുള്ള പ്രത്യക്ഷപോരാട്ടമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഗ്രാം സദക് യോഡന പദ്ധതിയുടെ പേര് ബംഗ്ലര്‍ ഗ്രാമീണ്‍ സദക് യോജനാ എന്ന് പുനര്‍നാമകരണം ചെയ്തു. കൂടാതെ പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ബംഗ്ലര്‍ ഗൃഹ പ്രകല്‍പ എന്നാക്കി മാറ്റുകയും ചെയ്തു, പ്രധാനമന്ത്രിയുടെ എറ്റവും ശ്രദ്ധേയമായ സ്വച്ഛ് ഭാരത് മിഷന്‍ ബംഗാളിലെത്തിയാല്‍ മിഷന്‍ നിര്‍മ്മല്‍ ബംഗ്ലയാണ്.

മമതാ ബാനര്‍ജിയുടെ ഈ നടപടിയെ തുടര്‍ന്നാണ് മമതയെ ബിജെപി നേതാവ് ചന്ദ്രകുമാര്‍ ബോസ് ബാബറോട് ഉപമിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പണിതതുപോലെയാണ് മമതയുടെ നടപടിയെന്നും ചന്ദ്രകുമാര്‍ പറയുന്നു. 

പദ്ധതികളില്‍ ഭൂരിപക്ഷം പണം വിനിയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാകുമ്പോള്‍ എന്തിനാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്ന് വിളിക്കുന്നതെന്നാണ് മമതയുടെ അഭിപ്രായം. മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മമതയുടെ നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന തന്ത്രമാണെന്നാണ് സിപിഎം പറയുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരാജയപ്പെട്ടപ്പോള്‍ പേരില്‍ മാറ്റം വരുത്തകമാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം നേതാവ് ഹാലിം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com