ഇഷ്ടം മോദിയോട്; എതിര്‍പ്പ് അമിത് ഷായോട് മാത്രമെന്ന് മമതാ ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അമിത് ഷായുടെ സേച്ഛാധിപത്യ നിലപാടുകളോട് മാത്രമാണ് എതിര്‍പ്പെന്നും മമത - താന്‍ എന്തിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തണം
ഇഷ്ടം മോദിയോട്; എതിര്‍പ്പ് അമിത് ഷായോട് മാത്രമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മതേതരസഖ്യപാര്‍ട്ടിയില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പ്രതീക്ഷയുമില്ല. നിതീഷ് കുമാറിന് പിന്നാലെ മോദിയോട് തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന നിലപാടുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അമിത് ഷായുടെ സേച്ഛാധിപത്യ നിലപാടുകളോട് മാത്രമാണ് എതിര്‍പ്പെന്നും മമത പറഞ്ഞു. താന്‍ എന്തിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തണം. അതൊക്കെ അയാളുടെ പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും മമത ബാനര്‍ജി പറഞ്ഞു.ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെയാണ് മമത നിലപാട് വ്യക്തമാക്കിയത്. 

അമിത് ഷായുടെ പെരുമാറ്റം സ്വേച്ഛാധിപതിയെപ്പോലെയാണ്. എല്ലായ്്‌പ്പോഴും ആളുകളെ ഭയപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. യോഗങ്ങളില്‍ ഇദ്ദേഹമെടുക്കുന്ന നിലപാടുകള്‍ കാണുമ്പോള്‍ ആരാണ് പ്രധാനമന്ത്രിയെന്ന സംശയമുണ്ടാകുന്നു. മോദിയാണോ അമിത് ഷായാണോ രാജ്യത്തെ പ്രധാനമന്ത്രിയെന്നും മമത് ചോദിക്കുന്നു. 

അതേസമയം മമതയുടെ പരാമര്‍ശം കേന്ദ്രവിഹിതം ലഭിക്കുന്നതിന് വേണ്ടിയാണെന്നാണ് ബംഗാളിലെ ബിജെപി നേതാക്കള്‍ പറയുന്നത്. ബംഗാളില്‍ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് മമതാ ബാനര്‍ജി. മോദി സര്‍ക്കാരിന്റെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങളെ അംഗീകരിക്കലാണെന്നും നേതാക്കള്‍ പറയുന്നു. മോദിയെ വൈകി അംഗീകരിച്ചതുപോലെ അമിത് ഷായെയും അംഗീകരിക്കേണ്ടി വരും. മമതയാണ് അവരുടെ പാ്ര്‍ട്ടിയില്‍ സ്വേച്ഛാധിപതിയെന്നും മറ്റാര്‍ക്കും ആ പാര്‍ട്ടിയില്‍ സംസാരിക്കാനാവില്ലെന്നും ബിജെപി നേതാവ് ചന്ദ്രബോസ് പറഞ്ഞു. അമിത് ഷായ്‌ക്കെതിരെയുള്ള അവജ്ഞയോടെ തള്ളുന്നു. അമിത് ഷായുടെ സംഘാടകമികവ് എല്ലാവരും അംഗീകരിക്കുന്നതാണെന്നും അമിത് ഷായുടെ കീഴിലാണ് പാര്‍ട്ടി നിരവധി വിജയങ്ങള്‍ നേടിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com