ഇന്ത്യ-ചൈനീസ് സൈനീകര്‍ തമ്മിലുള്ള പോര് വ്യക്തമാക്കി വീഡിയോ പുറത്ത്; കല്ലെറിഞ്ഞും കയ്യാങ്കളിയിലുമെത്തി സംഘര്‍ഷം

ഇന്ത്യന്‍ സൈന്യവും, ചൈനീസ് ആര്‍മിയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു
ഇന്ത്യ-ചൈനീസ് സൈനീകര്‍ തമ്മിലുള്ള പോര് വ്യക്തമാക്കി വീഡിയോ പുറത്ത്; കല്ലെറിഞ്ഞും കയ്യാങ്കളിയിലുമെത്തി സംഘര്‍ഷം

ന്യൂഡല്‍ഹി: ലഡാക്കില്‍ പരസ്പരം കല്ലെറിഞ്ഞും ഉന്തിയും തള്ളിയും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും, ചൈനീസ് ആര്‍മിയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ചൈനയുടെ ഭാഗത്ത് നിന്നുമുള്ള പ്രകോപനം ശക്തമായതോടെ കരസേന മേധാവി ദല്‍ബീര്‍ സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ രണ്ട് ഡസന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും, മൂന്ന് ഡസന്‍ ഇന്ത്യന്‍ സൈനീകരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. 

ചൈനീസ് ആര്‍മിയും ഇന്ത്യന്‍ സൈനീകരും തമ്മിലുള്ള കയ്യാങ്കളിയുടേതായ വീഡിയോയുടെ ആധികാരികത അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാന്‍ഗോങ് തടാകത്തിന് അരികിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ചൈനീസ് ആര്‍മി ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു സംഭവം. രണ്ട് മണിക്കൂറോളം ഇരു വിഭാഗം സൈനീകരും തമ്മിലുള്ള പ്രകോപനം തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com