അദ്വാനിയെയും ജോഷിയെയും തഴഞ്ഞവര്‍ തങ്ങളെ പഠിപ്പിക്കേണ്ട; മോദിക്ക് കോണ്‍ഗ്രസിന്റെ മറുപടി

ബിജെപിയുടെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ നിജസ്ഥിതി ചോദ്യം ചെയ്തു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജവാലയാണ് മോദിക്ക് എതിരെ സാമൂഹ്യമാധ്യമത്തിലുടെ ആഞ്ഞടിച്ചത്
അദ്വാനിയെയും ജോഷിയെയും തഴഞ്ഞവര്‍ തങ്ങളെ പഠിപ്പിക്കേണ്ട; മോദിക്ക് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി:  പാര്‍ട്ടി അധ്യക്ഷ തെരഞെടുപ്പിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക കോണ്‍ഗ്രസിന്റെ മറുപടി. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ എപ്പോള്‍ ഉത്തരം പറയുമെന്ന നിലയില്‍ ട്വിറ്ററിലുടെയാണ് കോണ്‍ഗ്രസ് അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ബിജെപിയുടെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ നിജസ്ഥിതി ചോദ്യം ചെയ്തു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജവാലയാണ് മോദിക്ക് എതിരെ സാമൂഹ്യമാധ്യമത്തിലുടെ ആഞ്ഞടിച്ചത്.

രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിക്കുന്നതിനുളള കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് ഷെഗ്‌സാദ് പൂനാവാലയുടെ വിമത ശബ്ദം ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറ്റപ്പെടുത്തല്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടത്തിയ ചരിത്രമാണ് കോണ്‍ഗ്രസിന് അവകാശപ്പെടാനുളളത് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ ഉദേശിച്ചായിരുന്നു മോദിയുടെ പരിഹാസം. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി

കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന നരേന്ദ്രമോദി,  മുതിര്‍ന്ന നേതാക്കളായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നാണ് എന്ന് രാജ്യം ഉറ്റുനോക്കുന്നുവെന്ന നിലയില്‍ വിവിധ ചോദ്യങ്ങളാണ്  ട്വിറ്റിലെ ഉളളടക്കം. താങ്കളുടെയും അമിത്് ഷായുടെയും ഉള്‍പ്പാര്‍ട്ടി ജനാാധിപത്യത്തിന്റെ ഇരകള്‍ ആണ് അദ്വാനിയും മുരളി മനോഹര്‍ ജോഷി എന്നും തുറന്നുപറയാന്‍ മോദിയെ വെല്ലവിളിക്കുന്നു.  ഈ നിലയില്‍ വിവിധ വിഷയങ്ങളെ അധികരിച്ചായിരുന്നു ട്വിറ്റ് പുരോഗമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com