ഗോരക്ഷയുടെയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ആക്രമിക്കപ്പെടുന്നു: പ്രകാശ് കാരാട്ട്

ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ണ്ട നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിന്റെ അപകടകരമായ നീക്കമാണ് നിരന്തരം ഉണ്ടാവുന്ന അക്രമങ്ങളിലുടെ വ്യക്തമാകുന്നത്.
ഗോരക്ഷയുടെയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ആക്രമിക്കപ്പെടുന്നു: പ്രകാശ് കാരാട്ട്


ന്യൂഡല്‍ഹി : ഗോ രക്ഷയുടെയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ബുദ്ധിജീവികളും ആക്രമിക്കപ്പെടുന്നതായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ണ്ട നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിന്റെ അപകടകരമായ നീക്കമാണ് നിരന്തരം ഉണ്ടാവുന്ന അക്രമങ്ങളിലുടെ വ്യക്തമാകുന്നത്. മാധ്യമങ്ങളെയും ജുഡിഷ്യറിയെയും നിയന്ത്രിക്കാനുളള നീക്കങ്ങളും സമാന്തരമായി നടക്കുന്നതായി പ്രകാശ് കാരാട്ട് ആരോപിച്ചു.

പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന മോദി സര്‍ക്കാരിന്റെ വാഗ്ദാനവും വെറുതെയായി. ജിഎസ്ടിയും നോട്ടുനിരോധനവും തൊഴിലും ഇല്ലാതാക്കി. തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇടപെടാതെയും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുളള ഭരണമാണ് നടക്കുന്നത്. ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുന്നതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം 22 പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ ഡല്‍ഹി സംസ്ഥാന സമ്മേളനം സുകോമള്‍സെന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു കാരാട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com