ഓഖി ദുരന്തം: തിരച്ചില്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വാഹനങ്ങളും മത്സ്യബോട്ടുകളും ഒരുമിച്ച് കടലിനകത്ത് തെരച്ചില്‍ വ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി
ഓഖി ദുരന്തം: തിരച്ചില്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി കൂടുതല്‍ ആഴത്തിലും പരപ്പിലും തെരച്ചില്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കോഴിക്കോട് ഭാഗത്തൂനിന്നാണ് കൂടുതല്‍ ശവശരീരങ്ങള്‍ ലഭിക്കുന്നതെന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വാഹനങ്ങളും മത്സ്യബോട്ടുകളും ഒരുമിച്ച് കടലിനകത്ത് തെരച്ചില്‍ വ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്ടുടമ സംഘടനകളുമായി വിഷയം രാവിലെ ചര്‍ച്ച ചെയ്തിരുന്നു. ആവശ്യമായ ബോട്ടുകള്‍ ഇതിനായി തയ്യാറാക്കുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയും ബോട്ടുടമകളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടലിനകത്ത് വലിയ രീതിയിലുള്ള പരിശോധനയാണ് നടത്താന്‍ പോകുന്നത്. എത്രയും വേഗം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com