ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയും മോദി സര്‍ക്കാരിനെതിരെയും വാക് പോര് നടത്തിയ ശത്രുഘ്നന്‍ സിന്‍ഹ ഇത്തവണ നിലപാട് മാറ്റി. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ശ്ത്രുഘ്നന്‍ സിന്‍ഹ അഭിനന്ദിച്ചു.
'വിശ്രമമില്ലാത്ത, ആത്മാര്‍ത്ഥത മുറ്റിയ, ഊര്‍ജ്ജസ്വലമായ പിഴവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിക്ക് അഭിനന്ദനം. മഹാ തന്ത്രങ്ങളുടെ ശില്‍പ്പി ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായ്ക്കും അരുണ്‍ ജെയ്റ്റ്ലിക്കും ഹിമാചലിലേയും ഗുജറാത്തിലേയും സമ്പൂര്‍ണ്ണ വിജയത്തിന് അഭിനന്ദനങ്ങള്‍. ബിജെപി വിജയിക്കട്ടെ.' എന്നായിരുന്നു ശ്ത്രുഘ്നന്‍ സിന്‍ഹയുടെ ട്വീറ്റ്.
ബിജെപിയിലെ വണ്‍ മാന്‍ ഷോയും ടു മാന്‍ ആര്‍മി ഭരണവും അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വളരൂവെന്നായിരുന്നു ശ്ത്രുഘ്നന്‍ സിന്‍ഹയുടെ അഭിപ്രായം. നിലവിലെ പാര്‍ട്ടിയുടെ ചെയ്തികളില്‍ യുവാക്കളും കര്‍ഷകരും വ്യാപാരികളുമെല്ലാം അതൃപ്തരാണ്. ഗുജറാത്ത് ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് വലിയ തിരച്ചടിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ