ഗുജറാത്ത് മുഖ്യമന്ത്രി സ്മൃതി ഇറാനി? ജനപ്രീയ നേതാക്കളെ തിരഞ്ഞ് ബിജെപി

ഗുജറാത്തില്‍ വിജയ് രൂപാണിക്ക് പകരം മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍
ഗുജറാത്ത് മുഖ്യമന്ത്രി സ്മൃതി ഇറാനി? ജനപ്രീയ നേതാക്കളെ തിരഞ്ഞ് ബിജെപി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വിജയ് രൂപാണിക്ക് പകരം മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആറാംതവണയും അധികാരത്തിലേറാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് കനത്ത പോരാട്ടാമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. മോദിയുടെ സംസ്ഥാനത്തുള്ള അഭാവവും വിജയ് രൂപാണി സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. കഴിഞ്ഞ തവണ 115 സീറ്റുകള്‍ നേടിയ സ്ഥാനത്ത് 99 സീറ്റുകള്‍ നേടാന്‍ മാത്രമാണ് സാധിച്ചത്. കര്‍ഷക പ്രക്ഷോഭവവും പട്ടേല്‍,ദലിത് സമരങ്ങളും എല്ലാം ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം സീറ്റ് കുറയുന്നതിന്  കാരണമായി എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

മോദിയുടെ പ്രതിച്ഛായ അതേപടി നിലനിര്‍ത്താന്‍ കെല്‍പ്പുള്ള നേതാക്കള്‍ക്കായി ബിജെപി ആലോചന തുടങ്ങിക്കഴിഞ്ഞു. അതില്‍ പ്രധാനമായി നില്‍ക്കുന്നത് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രിയായ സ്മൃതി ഇറാനിയുടെ പേരാണ്.

എന്നാല്‍ താന്‍  മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ സ്മൃതി തള്ളിക്കളഞ്ഞു. കേന്ദ്ര മന്ത്രി മന്‍സുഖ് എല്‍ മന്ദവിയായാണ് പട്ടികയില്‍ രണ്ടാമന്‍. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ പേരും പരിഗണനയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com