പുതുവര്‍ഷാഘോഷം ഹൈന്ദവ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വിലക്ക്

പുതുവര്‍ഷാഘോഷം ഹൈന്ദവ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വിലക്ക്

ഹൈന്ദവ സംസ്‌കാരത്തിന് ചേര്‍ന്നതല്ല പുതുവര്‍ഷാഘോഷം എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി - ഇംഗ്ലീഷ് കലണ്ടറില്‍ കാണുന്ന ന്യൂയര്‍ വെറുമൊരു പരിപാടി മാത്രമാണ്

വിജയവാഡ: പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുന്നതിന് വിലക്കുമായി ആന്ധ്രാ സര്‍ക്കാര്‍. ഹൈന്ദവ സംസ്‌കാരത്തിന് ചേര്‍ന്നതല്ല പുതുവര്‍ഷാഘോഷം എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാരിന് കീഴിലുള്ള ഹിന്ദു ധര്‍മ പരീക്ഷണ ട്രസ്റ്റാണ് വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

തെലുങ്കന്‍മാരുടെ പുതുവര്‍ഷാഘോഷമായ ഉഗാഡിയാണ് ആഘോഷിക്കേണ്ടത്. അതിനോടനുബന്ധമായ പരിപാടികള്‍ മാത്രമാണ് സംഘടിപ്പിക്കേണ്ടത്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും സര്‍ക്കുലര്‍ പറയുന്നു. 

ഇംഗ്ലീഷ് കലണ്ടറില്‍ കാണുന്ന ന്യൂയര്‍ വെറുമൊരു പരിപാടി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ന്യൂയര്‍ ആഘോഷിക്കുന്നത് ഉഗാഡിയോടെയാണ്. ഉഗാഡിയിലാണ് ഋതുക്കള്‍ മാറുന്നത്. അതുകൊണ്ട് ക്ഷേത്രങ്ങളില്‍ ആഘോഷിക്കേണ്ടത് ഉഗാഡിമാത്രമാണെന്നും സര്‍ക്കുലര്‍ പറയുന്നു.

ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ അമ്പലങ്ങളില്‍ വലിയ രീതിയിലുള്ള വരുമാനമാണ് ലഭിക്കാറുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com