നൂറ് പാക് സൈനീകരുടെ തലയറുത്ത് പകരം വീട്ടണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബം കേന്ദ്ര സര്‍ക്കാരിനോട്

തന്റെ ഒരേയൊരു മകനെ കൊലപ്പെടുത്തിയതിന് നൂറ് പാക് സൈനീകരുടെ ജീവനെടുത്ത് വേണം പകരം വീട്ടാന്‍
നൂറ് പാക് സൈനീകരുടെ തലയറുത്ത് പകരം വീട്ടണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബം കേന്ദ്ര സര്‍ക്കാരിനോട്

ജമ്മു: നൂറ് പാക്കിസ്ഥാനി ജവാന്മാരുടെ ജീവനെടുക്കണം. നിയന്ത്രണരേഖയില്‍ പാക് സൈനീകരുടെ വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് ജവാന്മാരുടെ കുടുംബംഗങ്ങള്‍ രാജ്യത്തോട് ആവശ്യപ്പെടുന്നത് ഇതാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു പാക് സേനയുടെ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടത്. 

കരച്ചിലടക്കാന്‍ സാധിക്കാത്തതിന് ഇടയിലും ഭര്‍ത്താവിന്റെ മരണത്തിന് പകരം ചോദിക്കണമെന്നാണ് കൊല്ലപ്പെട്ട രഞ്ജിത് സിങ്ങിന്റെ ഭാര്യ നേഹ ദേവി ആവശ്യപ്പെടുന്നത്. തന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുകയാണ്. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം മരിച്ചത്. പക്ഷെ തനിക്ക് നീതി ലഭിക്കണം, ഭര്‍ത്താവിന്റെ മരണത്തിന് പകരം വീട്ടണമെന്ന് നേഹാ ദേവി പറയുന്നു. 

തന്റെ ഒരേയൊരു മകനെ കൊലപ്പെടുത്തിയതിന് നൂറ് പാക് സൈനീകരുടെ ജീവനെടുത്ത് വേണം പകരം വീട്ടാനെന്നാണ് രജ്ഞിത് സിങ്ങിന്റെ അമ്മ പറയുന്നത്. ഈ സര്‍ക്കാരുകളില്‍ നിന്നും ഒന്നും തനിക്ക് വേണ്ട, സ്വയം വെടിയുതിര്‍ത്ത് മരിക്കാനുള്ള വെടിയുണ്ട മാത്രം മതിയെന്നും അമ്മ പറയുന്നു. 

അച്ഛന്റെ ആഗ്രഹം പോലെ രാജ്യത്തെ സേവിച്ച് ജീവിക്കുമെന്ന് പറയുകയാണ് രഞ്ജിത്തിന്റെ രണ്ട് മക്കളായ കാജലും, കാര്‍ത്തിക്കും. കാജല്‍ എന്ന അഞ്ചാം ക്ലാസുകാരി പൊലീസ് ആകണമെന്ന് ആക്രഹിക്കുമ്പോള്‍ സൈന്യത്തില്‍ ചേരണമെന്നാണ് നാലാം ക്ലാസുകാരനായ കാര്‍ത്തിക്കിന്റെ ആഗ്രഹം. 

ഇരുപതുകാരനായ സതിഷ് ഭഗതിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ഗുരാസിഘു ഗ്രാമവാസികള്‍. സൈന്യത്തിലായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ചെറിയ പ്രായത്തില്‍ തന്നെ സതീഷും സേനയില്‍ ചേര്‍ന്നത്. പാക്കിസ്ഥാന്‍ മൂര്‍ദാബാദ്. ഭാരത് മാതാകി ജയ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഗ്രാമവാസികള്‍ രാജ്യത്തിനായി ജീവന്‍ ത്യജിച്ച ജവാന് യാത്രയയപ്പ് നല്‍കുന്നത്. 

രണ്ട് ദിവസം മുന്‍പ് തങ്ങളെ വിളിച്ച് നിയന്ത്രണ രേഖയിലേക്ക് പോകുകയാണെന്ന് സതഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് സതീഷിന്റെ ബന്ധുക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com