ജയില്‍ അധികൃതര്‍ക്ക് ശശികല രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതായി ഡിഐജിയുടെ റിപ്പോര്‍ട്ട്

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരുവിലെ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിതത്തെക്കുറിച്ച് രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടി ഡിഐജി ഡി രൂപ സമര്‍പ്പിച്ചു.
ജയില്‍ അധികൃതര്‍ക്ക് ശശികല രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതായി ഡിഐജിയുടെ റിപ്പോര്‍ട്ട്

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരുവിലെ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിതത്തെക്കുറിച്ച് രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടി ഡിഐജി ഡി രൂപ സമര്‍പ്പിച്ചു. ശശികലയെ താമസിപ്പിച്ചിരിക്കുന്ന ബാരക്കലിലെ ജയിലില്‍ അഞ്ച് സെല്ലുകള്‍ ഇവര്‍ക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഈ സെല്ലുകളിലേക്ക് മറ്റാര്‍ക്കും പ്രവേശനവുമില്ല. ശശികലയ്ക്ക പ്രത്യേകപാത്രങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്. കൂടാതെ കിടക്കയുള്‍പ്പെടെയുള്ള ധാരാളം സൗകര്യങ്ങള്‍ ശശികലയ്ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുസംബന്ധിച്ച് രൂപ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  പ്രത്യേക പരിഗണനയ്ക്കായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കായി രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായും രൂപ ആരോപിച്ചിരുന്നു. ശശികലയ്ക്കു നല്‍കിയ പ്രത്യേക സൗകര്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും അവര്‍ പിന്നീടു വ്യക്തമാക്കി.

എന്നാല്‍ ഇതിനു ശേഷം അധികൃതര്‍ രൂപയെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റല്‍ നടപടിയുണ്ടായത്. രൂപയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം ഇങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് ജെയില്‍ ഡിജിപിയുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com