പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

ബോട്ട് ഇടിച്ച് തകര്‍ത്ത പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ് -  ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി
പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ബോട്ട് ഇടിച്ച് തകര്‍ത്ത പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടിച്ചു തകര്‍ന്ന ബോട്ടിന്റെ ഉടമയും മരിച്ച തൊഴിലാളിയുടെ ഭാര്യയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കപ്പല്‍ രാജ്യം വിടാന്‍ സാധ്യതയുള്ളത് കൊണ്ട് കപ്പലിന്റെ ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കപ്പലിന്റെ ഒറിജനല്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രേഖകള്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. ഭാവിയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നശിപ്പിക്കാനിടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ട കാര്‍മല്‍ മാത എന്ന ബോട്ടിലാണ്  മധ്യഅമേരിക്കന്‍ രാജ്യമായ പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇടിച്ചത്. അപകടശേഷം കടന്നുകളഞ്ഞ കപ്പല്‍ വ്യാപകമായ തെരച്ചലിന് ശേഷം തീരസംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചിരുന്നു. കപ്പലില്‍ നിന്ന് വോയ്‌സ് ഡാറ്റാ റെക്കോഡറും ലോഗ് ബുക്കും പൊലീസ് പിടിച്ചെടുത്തിരുന്നു.  ഇസ്രായേലില്‍ നിന്നും ചൈനയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഗ്രീസിലെ കാര്‍ലോഗ് ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com