ഇന്ത്യയുടെ കപ്പല്‍ വേധ മിസൈല്‍ പരീക്ഷണം വിജയിച്ചു

ഇന്ത്യ നടത്തിയ കപ്പല്‍ വേധ മിസൈല്‍ പരീക്ഷണം വിജയകരമായി.
ഇന്ത്യയുടെ കപ്പല്‍ വേധ മിസൈല്‍ പരീക്ഷണം വിജയിച്ചു

ദില്ലി: ഇന്ത്യ നടത്തിയ കപ്പല്‍ വേധ മിസൈല്‍ പരീക്ഷണം വിജയകരമായി. തദ്ദേശീയമായി നിര്‍മ്മിച്ച കല്‍വരി എന്ന മുങ്ങിക്കപ്പലില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. അറബിക്കടലില്‍ നിന്നുള്ള പരീക്ഷണത്തില്‍ സമുദ്രോപരിതലത്തിലുണ്ടായിരുന്ന ലക്ഷ്യമാണ് മിസൈല്‍ ഭേദിച്ചത്. ഫ്രന്‍സിന്റെ സഹായം സ്വീകരിച്ചാണ് ഇന്ത്യ മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.

ഇത്തരത്തിലുള്ള ആറു മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതില്‍ ആറിലും കപ്പല്‍ വേധ മിസൈലുകളും ഉണ്ടാകും. സ്‌കോര്‍പ്പിയന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലാണ് കല്‍വരി. കപ്പല്‍ വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായത് സുപ്രധാനമായൊരു നാഴികക്കല്ലാണെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് പുറമേ നിരീക്ഷണമുള്‍പ്പെടെ പല കാര്യങ്ങള്‍ക്കായി ഇതുപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com