വ്യവസായ ഭീമന്‍ അദാനിയുടെ ക്യൂന്‍സ്‌ലന്റ് കല്‍ക്കരി ഖനനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തുറന്ന കത്തുമായി ചാപ്പല്‍ സഹേദരങ്ങള്‍

ക്യൂന്‍സ് ലാന്റിലെ കല്‍ക്കരി ഖനനം ഗുരുതരമായ പാരിസ്ഥിതിക കോട്ടങ്ങള്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ഇവരുടെ അഭിപ്രായം
വ്യവസായ ഭീമന്‍ അദാനിയുടെ ക്യൂന്‍സ്‌ലന്റ് കല്‍ക്കരി ഖനനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തുറന്ന കത്തുമായി ചാപ്പല്‍ സഹേദരങ്ങള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യന്‍ മണ്ണില്‍ നിറഞ്ഞുകളിക്കുമ്പോള്‍ ഇന്ത്യയിലെ ബിസിനസ് ഭീമന്‍മാര്‍ക്കെതിരെ തുറന്ന കത്തുമായി  ഒസ്‌ട്രേലിയന്‍ ഇതിഹാസ താരങ്ങല്‍ ഇയാന്‍ചാപ്പലും ഗ്രെഗ് ചാപ്പലും രംഗത്ത്. അദാനി ആരംഭിക്കാനിക്കിരുന്ന ക്യൂന്‍സ് ലാന്റിലെ കല്‍ക്കരി ഖനനം ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഗുരുതരമായ പാരിസ്ഥിതിക കോട്ടങ്ങള്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് ജനാഭിപ്രായം പാലിക്കാന്‍ അദാനി തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറ്റവും അടുപ്പമുള്ള വ്യവസായ ഗ്രൂപ്പാണ് അദാനി ഗ്രൂപ്പ്. മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ ഇത് പ്രകടമാകുകയും ചെയ്തിരുന്നു. കല്‍ക്കരി ഖനനത്തിന് പുറമെ ക്വീന്‍സ് ലാന്റില്‍പ്രകൃതി വാതകം കൂടി ഇറക്കുമതി ചെയ്യണമെന്ന് അന്ന് മോദി അഭിപ്രായപ്പെട്ടത് അദാനി ഗ്രൂപ്പിനെ മുന്നില്‍ കണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. കല്‍ക്കരി മേഖലയുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായവും ചെയ്തിരുന്നു. 5396 കോടി രൂപ യുടെ വായ്പ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയത്..ക്വീന്‍സ് ലാന്റിലെ ഖനനത്തിന് അദാനിക്ക് എസ്ബിഐ ആറായിരം കോടിയിലേറെ വായ്പ നല്‍കാനുള്ള തീരുമാനവും വിവാദമായിരുന്നു. വിദേശത്ത് നടപ്പാക്കുന്ന പദ്ധതിക്ക് വേണ്ടി ഇന്ത്യയിലെ ഒരു ബാങ്ക് നല്‍കുന്ന വലിയ വായപയും ഇതായിരുന്നു. 

പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതിനാല്‍ ക്യൂന്‍സ് ലാന്റ് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ വന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പദ്ധതി നടപ്പിലാകുന്നതിലൂടെ രണ്ടായിരം കോടി യുഎസ് ഡോളര്‍ ക്യൂന്‍സ് ലാന്റിന് നികുതി ഇനത്തിലും ലഭിക്കും.അതേസമയം കമ്പനിക്ക് ഖനനാനുമതി നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഗ്രീന്‍പാര്‍ട്ടിയുള്‍പ്പെടയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഖനിയുടെ പ്രവര്‍ത്തനത്തിലൂടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടെ ഗ്രേറ്റ് ബാരിയര്‍ റീഫ് നശിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ അവകാശപ്പെട്ടിരുന്നു. 1.1 മില്യന്‍ ക്യുബീക് മീറ്റര്‍ ഡ്രഡ്ജിംഗ് നടത്തുന്നത് ഉള്‍പ്പെടെയാണ് പദ്ധതി. ഇതോടെ ഒരു പ്രദേശം മുഴുവന്‍ അ്പ്രത്യക്ഷമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 

നോര്‍ത്ത് ക്യൂന്‍സ് ലന്റ് തീരുത്തെ ബോവന 25 കിമി വടക്കാണ് അബോട്ട് പോയിന്റ് സ്ഥിതി ചെയ്യുന്നത്. അബേട്ട് പോയിന്റില്‍ ഖനനം ചെയ്യുന്ന കല്‍ക്കരി ഗലീലി ബെയ്‌സില്‍ എത്തുന്നതാണ് പദ്ധതി. ആറ് തുറന്ന ഖനികളും അഞ്ച് ഭൂഗര്‍ഭ ഖനികളും അടങ്ങുന്നതാണിത്. 100 മില്യന്‍ ഇന്ത്്യക്കാര്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കദേശം 1.41 ലക്ഷം കോടിയിലേറെ രൂപയാണ് കാമിക്കേല്‍ കല്‍ക്കരി ഖനിയുടെനിര്‍മ്മാണ ചെലവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com