വീണ്ടും ബീഫ് വേട്ടയുമായി ഗോ സംരക്ഷകര്‍;  രാജസ്ഥാനില്‍ ഹോട്ടല്‍ അടപ്പിച്ചു

നരേന്ദ്ര മോദി സിന്ദാബാദ്, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ബീഫിനെതിരായ ഗോ സംരക്ഷകരുടെ പ്രതിഷേധം
വീണ്ടും ബീഫ് വേട്ടയുമായി ഗോ സംരക്ഷകര്‍;  രാജസ്ഥാനില്‍ ഹോട്ടല്‍ അടപ്പിച്ചു

ജയ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ബീഫ് വേട്ട വീണ്ടുമെത്തുന്നു. ഞായറാഴ്ച രാത്രി രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഹോട്ടലില്‍ ബീഫ് വില്‍ക്കുന്നെന്ന് ആരോപിച്ച് നൂറിലധികം പേരാണ് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. 

കാന്തി നഗറിലെ ഹയാത് റബാനി ഹോട്ടലിന് മുന്നില്‍ ഗോ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ചെത്തിയവരാണ് രാജ്യത്ത് വീണ്ടും ബീഫ് വേട്ടയ്ക്ക് തുടക്കമിട്ടത്. നരേന്ദ്ര മോദി സിന്ദാബാദ്, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ബീഫിനെതിരായ ഗോ സംരക്ഷകരുടെ പ്രതിഷേധം. 

ഞായറാഴ്ച ഹോട്ടലില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കളഞ്ഞതിനൊപ്പം ബീഫിനോട് സാമ്യമുള്ള വസ്തുവുമുണ്ടായെന്ന ഒരു പ്രദേശവാസിയുടെ സംശയമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ഇത് ബീഫിന്റെ അവശിഷ്ടമാണെന്നത് തെളിയിക്കാനായിട്ടില്ല.

റബാനി എന്ന പേരുള്ള ഹോട്ടലില്‍ ബീഫ് വിളുമ്പുമെന്നതിന് എന്താണ് സംശയമെന്നാണ് ഗോ സംരക്ഷകരുടെ ചോദ്യം. ഹോട്ടലില്‍ ബീഫ് വിളമ്പുമെന്നതിന്റെ തെളിവാണ് ഹോട്ടലിന്റെ പേരെന്നും പ്രതിഷേധക്കാര്‍ പറയുന്നു. 

ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ബിജെപി കൗണ്‍സിലര്‍ ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‌
നിര്‍ദേശം നല്‍കുകയും ചെയ്തു. ഗോവധ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com