ബാബരി മസ്ജിദ്; അദ്വാനി കുടുങ്ങുമോയെന്ന് ഇന്നറിയാം

ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവരുടെ പേരില്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമോ എന്നത് സംബംന്ധിച്ച് സുപ്രീം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും
ബാബരി മസ്ജിദ്; അദ്വാനി കുടുങ്ങുമോയെന്ന് ഇന്നറിയാം

ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവരുടെ പേരില്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമോ എന്നത് സംബംന്ധിച്ച് സുപ്രീം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഗൂഢാലോചന കുറ്റം  നിലനില്‍ക്കില്ല എന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അയോധ്യ തര്‍ക്കം സംബംന്ധിച്ച  മറ്റു കേസുകളില്‍ വാദം കേള്‍ക്കുന്ന കാര്യം നാളെ സുപ്രീം കോടതി തീരുമാനമെടുക്കും. 

അയോധ്യ പ്രശനം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് തീര്‍ക്കണം എന്ന് സുപ്രീം കോടതി ജഡ്ജ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. താന്‍ മധ്യസ്ഥത വഹിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാമക്ഷേത്ര നിര്‍ന്നാണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രബ്മണ്യം സ്വാമി കൊടുത്ത ഹര്‍ജി പരിഗണിക്കവേയായിരുന്നു ജഡ്ജിന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com