ആര്‍കെ നഗറില്‍ ആര്‍ക്കും രണ്ടില വേണ്ട;തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

രണ്ടിലയ്ക്ക് വേണ്ടി പനീര്‍ശെല്‍വം പക്ഷവും ശശികല പക്ഷവും അവകാശവാദം ഉന്നയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്
ആര്‍കെ നഗറില്‍ ആര്‍ക്കും രണ്ടില വേണ്ട;തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ആര്‍ കെ നഗറില്‍ എഐഎഡിഎംകെ പാര്‍ട്ടി ചിഹ്നമായ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. രണ്ടിലയ്ക്ക് വേണ്ടി പനീര്‍ശെല്‍വം പക്ഷവും ശശികല പക്ഷവും അവകാശവാദം ഉന്നയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. എഐഎഡിഎംകെ എന്ന പേരും ഉപയോഗിക്കാന്‍ പാടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശശികല പക്ഷം സ്ഥാനാര്‍ഥിയായ ടി.ടി.വി. ദിനകരനും പനീര്‍സെല്‍വം പക്ഷം സ്ഥാനാര്‍ഥിയായ ഇ. മധുസൂദനനും പുതിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും. ഇരുകൂട്ടര്‍ക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com