പശുക്കളെ കൊല്ലുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കണമെന്ന് ബിജെപി എംഎല്‍എ

പശുക്കളെ കൊല്ലുന്നവരുടെയും ബഹുമാനിക്കാത്തവരുടെയും കയ്യും കാലും തല്ലിയൊടിക്കണമെന്ന് ബിജെപി എംഎല്‍എ വിക്രം സൈനി.
പശുക്കളെ കൊല്ലുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കണമെന്ന് ബിജെപി എംഎല്‍എ

ലഖ്‌നൗ: പശുക്കളെ കൊല്ലുന്നവരുടെയും ബഹുമാനിക്കാത്തവരുടെയും കയ്യും കാലും തല്ലിയൊടിക്കണമെന്ന് ബിജെപി എംഎല്‍എ വിക്രം സൈനി. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയ്ക്കാണ് സൈനി ഇങ്ങനെ പറഞ്ഞത്. ഖതൗലി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഇദ്ദേഹം. 

ഗോസംരക്ഷണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെയാണിത്. യുപിയില്‍  ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ അറവുശാലകള്‍ക്ക് തീയിട്ട സംഭവം കഴിഞ്ഞിട്ടും അധികകാലമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com