പശുക്കളെ വച്ച് സിനിമയെടുത്താല്‍ ബാഹുബലിയേക്കാള്‍ പത്തിരട്ടി ലാഭമുണ്ടാക്കാം: ജസ്റ്റിസ് കട്ജു

പശു സംരക്ഷണത്തിന്റെ പേരില്‍ വ്യാപകമായി ആളുകള്‍ ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് കട്ജുവിന്റെ പരിഹാസം.
പശുക്കളെ വച്ച് സിനിമയെടുത്താല്‍ ബാഹുബലിയേക്കാള്‍ പത്തിരട്ടി ലാഭമുണ്ടാക്കാം: ജസ്റ്റിസ് കട്ജു

പശുക്കളെ കേന്ദ്രകഥാപാത്രമായി സിനിമയെടുത്താല്‍ ഇന്ത്യയില്‍ ബാഹുബലിയേക്കാള്‍ പത്തിരട്ടി ലാഭമുണ്ടാക്കാനാവുമെന്ന് റിട്ട. സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പശു സംരക്ഷണത്തിന്റെ പേരില്‍ വ്യാപകമായി ആളുകള്‍ ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് കട്ജുവിന്റെ പരിഹാസം.

വാനരന്മാര്‍ മനുഷ്യരെ കീഴടക്കി അടിമകളാക്കുന്ന പ്ലാനറ്റ് ഒഫ് ദ എയ്പ്‌സ് എന്ന ഹോളിവുഡ് സിനിമ പരാമര്‍ശിച്ചുകൊണ്ടാണ് കട്ജു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പശുസംരക്ഷകരെ കളിയാക്കുന്നത്. ദി പ്ലാനറ്റ് ഒഫ് ദ കൗസ് എന്ന പേരില്‍ ഒരു സിനിമയുണ്ടാക്കാന്‍ താന്‍ ബോളിവുഡിലെ നിര്‍മാതാക്കളോട് ആവശ്യപ്പെടുകയാണെന്ന് കട്ജു പറഞ്ഞു. പശുക്കള്‍ ഇന്ത്യക്കാരെ കീഴടക്കുകയും അടിമകളാക്കുകയും ചെയ്യുന്നതാവണം ഇതിവൃത്തം. ബാഹുബലിയേക്കാള്‍ പത്തിരട്ടി ലാഭം പ്ലാനറ്റ് ഒഫ് കൗസ് ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാനറ്റ് ഒഫ് ദ എയ്പ്‌സ് മാതൃകയില്‍ പ്ലാനറ്റ് ഒഫ് ദ കൗസിന്റെ പോസ്റ്റും കട്ജു ഫെയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com