പാകിസ്താനോടുള്ള മറുപടി ആദ്യം പ്രവൃത്തി പിന്നെ പറച്ചില്‍: ഇന്ത്യന്‍ കരസേനാ മേധാവി 

ഭാവി പദ്ധതികളെപ്പറ്റി മുന്‍കൂറായി സംസാരിക്കാറില്ല. അതു ചെയ്തതിനു ശേഷം വിവരങ്ങള്‍ പങ്കിടാറേയുള്ളൂ
പാകിസ്താനോടുള്ള മറുപടി ആദ്യം പ്രവൃത്തി പിന്നെ പറച്ചില്‍: ഇന്ത്യന്‍ കരസേനാ മേധാവി 

ന്യുഡല്‍ഹി:നിയന്ത്രണ ഖേ കടന്ന ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊല ചെയ്ത പാകിസ്താന് എന്ത് തിരിച്ചടി നല്‍കുമെന്ന് ചെയ്തതിന് ശേഷം അറിയിക്കാമൈന്ന് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഭാവി പദ്ധതികളെപ്പറ്റി മുന്‍കൂറായി സംസാരിക്കാറില്ല. അതു ചെയ്തതിനു ശേഷം വിവരങ്ങള്‍ പങ്കിടാറേയുള്ളൂ.അദ്ദേഹം പറഞ്ഞു. പാകിസ്താന്‌ തിരിച്ചടി നേരിടേണ്ടിവരുമെന്ന് കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ശരത്ചന്ദ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്താണു ചെയ്യുകയെന്നു പറയുന്നില്ല, ഉചിതമായ സ്ഥലത്തും സമയത്തും ചെയ്യേണ്ട പ്രവൃത്തിയിലാണു ശ്രദ്ധിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പാകിസ്താന് ഇക്കുറി എന്തു തിരിച്ചടി നല്‍കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൈന്യത്തെ വിശ്വസിക്കൂ എന്നായിരുന്നു പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com