മാംസത്തിനായി നാഗാലാന്റിലേക്ക് കടത്തിയ 75 നായ്ക്കളെ ആസാം പോലീസ് രക്ഷിച്ചു

ആസാമില്‍ നിന്നും മാംസാവശ്യത്തിനായി നാഗാലാന്റിലേക്ക് കടത്തിയ 75 നായ്ക്കളെ ആസാം പോലീസ് രക്ഷിച്ചു.
മാംസത്തിനായി നാഗാലാന്റിലേക്ക് കടത്തിയ 75 നായ്ക്കളെ ആസാം പോലീസ് രക്ഷിച്ചു

ആസാം: ആസാമില്‍ നിന്നും മാംസാവശ്യത്തിനായി നാഗാലാന്റിലേക്ക് കടത്തിയ 75 നായ്ക്കളെ ആസാം പോലീസ് രക്ഷിച്ചു. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വലിയ പിക്അപ് വാനില്‍ നായ്ക്കളെ കടത്തുന്നതിനിടയ്ക്കാണ് സംഘം പോലീസ് പിടിയിലായത്. 

നായ്ക്കളെ ദിമാപൂരിലെ ഒരു മൊത്തവ്യാപാരിക്ക് കൈമാറാനായിരുന്നു സംഘത്തിന്റെ തീരുമാനം. അതിനിടയിലാണ് പോലീസിന്റെ നൈറ്റ് പട്രോളിങ്ങിനിടക്ക് ഇവര്‍ പിടിയിലാകുന്നത്. നായ്ക്കള്‍ കുരച്ച് ബഹളമുണ്ടാക്കാതിരിക്കാന്‍ എന്തോ മരുന്ന് നല്‍കി മയക്കുകയും വാ ടാപ്പ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്ത നിലയിലായിരുന്നു. രക്ഷിച്ച നായ്ക്കളെയെല്ലാം ഗുവാഹട്ടിയിലെ ആനിമല്‍ ഷെല്‍ട്ടറിലേക്ക് മാറ്റിയതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കടത്തുന്നതിനിടയില്‍ 23ഓളം നായ്ക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റിന്റേയും മറ്റും അടിസ്ഥാനത്തില്‍ ഇവയില്‍ ഭൂരിഭാഗവും വളര്‍ത്തുനായ്ക്കളാണെന്ന നിഗമനത്തിലാണ് പോലീസ്. ആസാമില്‍ തെരുവു നായ്ക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ടെന്ന് അധികൃതര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏകദേശം 400 രൂപ മുതല്‍ 500 രൂപ വരെ വിലയാണ് നാഗാലാന്റില്‍ ഒരു കിലോ പട്ടിയിറച്ചിക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com