190 കോടിയുടെ നികുതിവെട്ടിപ്പ്; അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അഞ്ചു കോടി; പ്രതിയുടെ പരാതിയില്‍ കേസെടുത്തു

കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെതിരെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എബിസി) കേസെടുത്തു.
190 കോടിയുടെ നികുതിവെട്ടിപ്പ്; അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അഞ്ചു കോടി; പ്രതിയുടെ പരാതിയില്‍ കേസെടുത്തു

അഹമ്മദാബാദ്: നികുതി വെട്ടിപ്പ് നടത്തിയതിന് പിടികൂടിയ ആളോട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് കോടികള്‍. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെതിരെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എബിസി) കേസെടുത്തു. അഹമ്മദാബാദില്‍ 190 കോടി രൂപയുടെ നികുതി വെട്ടിപ്പിന് പിടിയിലായ ഒരാളാണ് പരാതിക്കാരന്‍

ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്‌പെക്ടറായ ഷെയ്ഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചില ഐപിഎസ് ഉദ്യോഗസ്ഥരും കൈക്കൂലിയില്‍ പങ്കാളികളാണ്. കേസിലെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായിരുന്ന ഷെയ്ഖ് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കുറ്റവാളിയെ സമീപിക്കുകയും മേഘാനഗറിലെ തന്റെ സിഐഡി ഓഫിസിലെത്താന്‍ ഇടനിലക്കാരന്‍ മുഖേന ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റ് ചെയ്യാതിരിക്കാന്‍ അഞ്ച് കോടി രൂപയാണ് ഷെയ്ഖ് നികുതി വെട്ടിച്ച ആളോട് ആവശ്യപ്പെട്ടത്. 

പണം നല്‍കാന്‍ തയാറാകാത്തതിനെത്തുടര്‍നന്് ഷെയ്ഖ് ഉടന്‍ തന്നെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ അടുത്ത കൂടിക്കാഴ്ചയില്‍ മൂന്ന് കോടി നല്‍കാമെന്ന് സമ്മതിച്ചു. അതേസമയം പരാതിക്കാരനോട് പണം ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സംഭാഷണങ്ങളും ഇതിനകം പരാതിക്കാരന്‍ റെക്കോഡ് ചെയ്തിരുന്നു. റക്കോഡിങ് രേഖകള്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. 2016 മാര്‍ച്ചിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com