'ഞങ്ങള്‍ക്ക് ഉറക്കം വേണം' ; പഠന സമയം കുറക്കണം എന്നാവശ്യപ്പെട്ട് ഹൈദരബാദില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉറക്കം കിട്ടാന്‍ വേണ്ടി സമരം ചെയ്യേണ്ടി വന്നത്
'ഞങ്ങള്‍ക്ക് ഉറക്കം വേണം' ; പഠന സമയം കുറക്കണം എന്നാവശ്യപ്പെട്ട് ഹൈദരബാദില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഹൈദരാബാദ്: 'കളിക്കാന്‍ സമയം വേണ്ട, പക്ഷേ ഉറങ്ങാന്‍ എങ്കിലും കുറച്ച് സമയം വേണ്ടേ'- ചോദിക്കുന്നത് ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളാണ്. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉറക്കം കിട്ടാന്‍ വേണ്ടി സമരം ചെയ്യേണ്ടി വന്നത്. ഉറക്കം നഷ്ടപ്പെടുന്നതോടെ തങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ അധികൃതരെ മനസിലാക്കിക്കുന്നതിനു വേണ്ടിയാണ് ഗൗതം മോഡല്‍ സ്‌കൂളിലെ  കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

രാവിലെ 6.30 മുതല്‍ വൈകുന്നേരം 7.30 വരെയാണ് കുട്ടികള്‍ക്ക് ക്ലാസുള്ളത്. ഇത് കൂടാതെ ട്യൂഷന്‍ ക്ലാസുകളും ഹോംവര്‍ക്കും പഠനവുമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നത് പാതിരാ കഴിഞ്ഞിട്ടാണെന്ന് കുട്ടികള്‍ പറയുന്നു. 'കളിക്കാനുള്ള സമയം വേണ്ട, ഉറങ്ങാനെങ്കിലും കുറച്ച് സമയം ഞങ്ങള്‍ക്ക് വേണം' പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി വ്യക്തമാക്കി. 

ഏഴ് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 50 കുട്ടികളാണ് ഞങ്ങള്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യവുമായി സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ പ്രതിഷേധം നടത്തിയത്.  കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയെയും കുട്ടികള്‍ സമീപിച്ചിരുന്നു. 

ഇത്തരം സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു പറഞ്ഞു. അധ്യാപകര്‍ മാത്രമല്ല മാതാപിതാക്കളും കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പഠനവും ട്യൂഷനും എല്ലാം കഴിഞ്ഞ് 12 മണിക്ക് ശേഷം മാത്രമാണ് കുട്ടികള്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കേണ്ടതായി വരുമെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇത്തരം അവസ്ഥയിലാണ് കുട്ടികള്‍ ആത്മഹചത്യയിലേക്ക് നയിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തെലുങ്കാനയില്‍ മാത്രം 60 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് എട്ട് മണിക്കൂറില്‍ കൂടുതല്‍ ക്ലാസുകള്‍ നല്‍കരുതെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് അവരെ 13 മണിക്കൂറോളം സ്‌കൂളില്‍ തളച്ചിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com