ഗുജറാത്ത് തെരഞ്ഞെടുപ്പ്: മോദിയുടെ പ്രചാരണം 27ന് തുടങ്ങും

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 27 മുതല്‍ 29 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി 8 റാലികളില്‍ സംബന്ധിക്കും 
ഗുജറാത്ത് തെരഞ്ഞെടുപ്പ്: മോദിയുടെ പ്രചാരണം 27ന് തുടങ്ങും

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 27 മുതല്‍ 29 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തും. 8 റാലികളിലാണ് മോദി സംബന്ധിക്കുക. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്രമേഖലയിലാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഡിസംബര്‍ 9നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. 

27ന് ഗുജറാത്തിലെത്തുന്ന മോദി കച്ച് ജില്ലയിലെ ബുജിലും രണ്ടാം ദിവസം രാജ്കട്ടിലെ ജസ്ദാന്‍ ടൗണിലും സൂറത്ത് ജില്ലയിലെ രണ്ടു റാലികളിലും സംബന്ധിക്കും. മൂന്നാം ദിവസം നാല് റാലികളിലും സംബന്ധിക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. അഞ്ചും ആറും മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന രീതിയിലാണ് റാലികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മോദിയെ കൂടാതെ നിരവധി മുതിര്‍ന്ന നേതാക്കളും ഈ ദിവസം ഗുജറാത്തില്‍ പ്രചാരണത്തിനായി എത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, വസുന്ധര രാജ എന്നിവരാണ് ഈ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രമുഖര്‍. 

ഒന്നാംഘട്ടത്തില്‍ 89 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 93 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 14നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 18നാണ് ഫലമറിയുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com