ഗുജറാത്ത് വികസന മാതൃക തൊഴിലില്ലായ്മ വളര്‍ച്ചയുടെ ഉത്തമ ഉദാഹരണമെന്ന് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകന്‍

ഗുജറാത്ത് വികസന മാതൃക നല്‍കിയതിനെക്കാള്‍ തൊഴിലവസരങ്ങള്‍  രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകള്‍ നല്‍കിയിട്ടുണ്ട് 
ഗുജറാത്ത് വികസന മാതൃക തൊഴിലില്ലായ്മ വളര്‍ച്ചയുടെ ഉത്തമ ഉദാഹരണമെന്ന് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് വികസനമാതൃക തൊഴിലില്ലായ്മ വളര്‍ച്ചയുടെ ഉത്തമ ഉദാഹരണമാണെന്ന് പ്രമുഖ രാജ്യാന്തരരാഷ്ട്രീയ നിരീക്ഷകന്‍. ക്രിസ്റ്റ്‌ഫെ ജ്ഫ്ര്‌ലോട്ടാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ രാഷ്ടീയ യാഥാസ്ഥിതികരും വലതുപക്ഷ രാഷ്ട്രീയവും എന്ന വിഷയത്തില്‍ ടൈംസ് സാഹിത്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ു അദ്ദേഹം

ഗുജറാത്ത് വികസന മാതൃക കുറച്ചുപേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകള്‍ ഇതിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ഉപയോഗമാണ്് രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിച്ചത്. സംസ്ഥാനത്ത് വികസനം ഉണ്ടായെന്ന് ആവകാശവാദങ്ങള്‍ക്കിടയില്‍ ദരിദ്രരുടെ അവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

വ്യവസായികള്‍ക്കായി ഭൂമി ഏറ്റെടുത്തത് കര്‍ഷകരുടെ ഭൂമിയാണ്. ഇതേതുടരന്ന് വലിയ നഷ്ടമാണ് ഇടത്തരം ചെറുകിട മേഖലകള്‍ക്ക് ഉണ്ടായത്. കോണ്‍ഗ്രസും ബിജെപിയും പിന്തുടുന്ന നയങ്ങള്‍ ഒരു നാണയത്തിന്റെ ഇരുവശമാണെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സമീപ തെരഞ്ഞെടുപ്പുകളിലെല്ലാം മഹനീയ മാതൃകയായാണ് ഗുജറാത്ത് മോഡലിനെ വാഴ്ത്തിപ്പാടിയത്. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഇത്തവണ നിര്‍ണായകമാകും ഗുജറാത്ത് തെരഞ്ഞെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com