ദിപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കും - സച്ചിന്‍ പൈലറ്റ്

ദീപാവലിക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കുമെന്നും സച്ചിന്‍ പൈലറ്റ് - യുവ നേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും തുല്യമായ അവസരം
ദിപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കും - സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടന്നു വരികയാണ്. ദീപാവലിക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതു അഭിപ്രായം. യുവ നേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും തുല്യമായ അവസരം നല്‍കുന്ന സമീപനമാകും സംഘടനാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാഹുല്‍ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പമുള്ള നേതാവിന്റെ ഈ വെളിപ്പെടുത്തല്‍.

പ്രിയങ്കാ ഗാന്ധി നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്. അവര്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന കാര്യം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com