പറ്റില്ലെങ്കില്‍ പറയൂ; ആറ് മാസത്തിനുള്ളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാം: രാഹുല്‍ ഗാന്ധി

രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കൂ എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി 
പറ്റില്ലെങ്കില്‍ പറയൂ; ആറ് മാസത്തിനുള്ളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാം: രാഹുല്‍ ഗാന്ധി

അമേഠി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കൂ എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. ഇല്ലെങ്കില്‍ ആറു മാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വന്തം മണ്ഡലമായ അമേഠിയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രാഹുലിന്റെ സന്ദര്‍ശനം നീട്ടി വയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ദുര്‍ഗാപൂജ, മുഹറം എന്നീ ആഘോഷങ്ങള്‍ പലയിടത്തും സമാപിക്കുന്നത് വ്യാഴാഴ്ചയായിരുന്നതിനാല്‍ രാഹുലിന് വേണ്ട സുരക്ഷയൊരുക്കാനാകില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.  

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഖ്യാതി സ്വന്തം പേരിലാക്കാനാണ് മോദി ശ്രമിക്കുന്നത്.  ദേശീയ തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ അതിനെ വിമര്‍ശിച്ച മോദി, അധികാരത്തിലെത്തിയപ്പോള്‍ അതേ പദ്ധതിയെ പ്രശംസിക്കാന്‍ തുടങ്ങിയെന്നും രാഹുല്‍ ആരോപിച്ചു. 

സാധാരണക്കാരെ മനസിലാക്കാതെയാണ് മോദി സര്‍ക്കാര്‍ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പല പ്രശ്‌നങ്ങളിലും ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ബിജെപി തന്നിഷ്ടപ്രകാരമാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് യുപിയിലെ അമേഠിയില്‍ ആറ് ദേശീയ പാതകള്‍ വന്നതെന്നും മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com