യെച്ചൂരിക്ക് പിന്തുണയുമായി ഐസക്; ബംഗാളിലെ സാഹചര്യം പരിഗണിക്കണമെന്ന് തോമസ് ഐസ്‌ക്

കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണയുമായി കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്. ബംഗാളിലെ സാഹചര്യം കൂടി പരിഗണിക്കണമെന്നും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഐസക്
യെച്ചൂരിക്ക് പിന്തുണയുമായി ഐസക്; ബംഗാളിലെ സാഹചര്യം പരിഗണിക്കണമെന്ന് തോമസ് ഐസ്‌ക്

ന്യൂഡല്‍ഹി: നിലവിലെ ദേശീയ  രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണയുമായി കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്. ബംഗാളിലെ സാഹചര്യം കൂടി പരിഗണിക്കണമെന്നും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഐസക് പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുള്ള സഖ്യവും വേണ്ടെന്നായിരുന്നു പ്രകാശ് കാരാട്ട് അവതരിപ്പിച്ച രൂപരേഖയിലുണ്ടായിരുന്നത്. ഇതിന് വ്യത്യസ്തമായിരുന്നു യെച്ചൂരിയുടെ രൂപ രേഖ. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് പിബി കൈക്കൊണ്ട സാഹചര്യത്തിലാണ് പിബി  അംഗീകരിച്ച രൂപരേഖ കാരാട്ട് അവതരിപ്പിച്ചത്. അതിന് പിന്നാലെയായിരുന്നു യെ്ച്ചൂരിയുടെ രൂപരേഖ അവതരണം

കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബംഗാള്‍ ഘടകം. ബിജെപിക്കെതിരെ എല്ലാ മതേതരകക്ഷികളുമായി യോജിക്കണമെന്ന യെച്ചൂരിയുടെ നിലപാട് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമെന്നും ബംഗാള്‍ നേതാക്കള്‍ പറയുന്നു. അബദ്ധമാവര്‍ത്തിക്കേണ്ട സമയമിതല്ലെന്നും കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ എന്നതല്ല താന്‍ മുന്നോട്ട് വെക്കുന്നതെന്നും മോദി സര്‍ക്കാരിനെതിരെ മറ്റുമതേതര പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് തന്റെ നിലപാടെന്നും യെച്ചൂരി ആവര്‍ത്തിച്ചു. ആദ്യദിവസം ഏഴുപേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരളഘടകത്തിന്റെ പൂര്‍ണപിന്തുണ കാരാട്ടിന്റെ രൂപരേഖയ്ക്ക് ഒപ്പമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതിന് വിഭിന്നമായ രീതിയിലാണ് ഐസക് നിലപാട് സ്വീകരിച്ചത്. രണ്ടുദിവസം കൂടി കേന്ദ്രകമ്മറ്റി യോഗം തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com