സ്വാതന്ത്ര്യം വേണ്ടവര്‍ വിട്ടുപോകണം, കശ്മീര്‍ ഞങ്ങളുടേതാണ്; ജവാനെ മര്‍ദ്ദിച്ചതില്‍ വിമര്‍ശനവുമായി ഗംഭീര്‍

കശ്മീരില്‍ പോളിങ് ബൂത്തില്‍ നിന്നും മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാനെ യുവാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍
സ്വാതന്ത്ര്യം വേണ്ടവര്‍ വിട്ടുപോകണം, കശ്മീര്‍ ഞങ്ങളുടേതാണ്; ജവാനെ മര്‍ദ്ദിച്ചതില്‍ വിമര്‍ശനവുമായി ഗംഭീര്‍

ന്യൂഡല്‍ഹി: കശ്മീരില്‍ പോളിങ് ബൂത്തില്‍ നിന്നും മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാനെ യുവാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സ്വാതന്ത്ര്യം വേണ്ടവര്‍ വിട്ടു പോകണം, കശ്മീര്‍ ഞങ്ങളുടേതാണെന്ന് ട്വിറ്ററിലൂടെ ഗംഭീര്‍ പ്രതികരിച്ചു. 

ജവാന് നേര്‍ക്കുള്ള ഓരോ അടിക്കും നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്നും ഗംഭീര്‍ പറയുന്നു.  ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന അര്‍ഥം എന്തെന്ന് ഇന്ത്യാ വിരുദ്ധര്‍ മറന്നു പോയിരിക്കാമെന്നും ഗംഭീര്‍ പറയുന്നു. കാവി നിറം ഞങ്ങളുടെ കോപത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. വെള്ള നിറം ജിഹാദികളെ മറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.തീവ്രവാദത്തോടുള്ള ശത്രുതയാണ് പച്ച നിറം വ്യക്തമാക്കുന്നതെന്നും ട്വിറ്ററില്‍ ഗംഭീര്‍ കുറിച്ചു. 

ഞായറാഴ്ചയായിരുന്നു ബുദ്ഗാമിലെ പോളിങ് സ്‌റ്റേഷനില്‍ നിന്നും മടങ്ങുകയായിരുന്ന ജവാനെ യുവാക്കള്‍ മര്‍ദ്ദിച്ചത്. യുവാക്കള്‍ മര്‍ദ്ദിച്ചിട്ടും സംയമനം വിടാതിരുന്ന ജവാന്‍, കൈയ്യില്‍ തോക്കുണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതെ പോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com