ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ ചാനല്‍ ഓഫീസിന് മുന്നില്‍ ഭക്ഷണം വെച്ച് മാധ്യമപ്രവര്‍ത്തകര്‍

മാസങ്ങളായി ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ ചാനല്‍ ഓഫീസിനു മുന്നില്‍ ഭക്ഷണം വെച്ച്  മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം  
ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ ചാനല്‍ ഓഫീസിന് മുന്നില്‍ ഭക്ഷണം വെച്ച് മാധ്യമപ്രവര്‍ത്തകര്‍

ഹൈദരബാദ്: മാസങ്ങളായി ശമ്പളം ലഭിക്കാതെ വന്ന മാധ്യമപ്രവര്‍ത്തകരാണ് ഓഫീസിനു മുന്നില്‍ ഭക്ഷണം വെച്ച് പ്രതിഷേധം നടത്തിയത്. ഹൈദരബാദിലെ ഒരു സ്വകാര്യ ചാനലിന് മുന്നിലാണ് സമരം നടന്നത്. മറ്റ് വഴിയില്ലാതെ വന്നപ്പോഴാണ് ഇത്തരത്തിലൊരു സമരരീതി സ്വീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായത്.

തെലുങ്കിലെ എക്‌സ്പ്രസ് ചാനല്‍ പ്രവര്‍ത്തകരാണ് ഓഫീസിന് മുന്നില്‍ വേറിട്ട രീതിയില്‍ സമരം നടത്തിയത്. സമരത്തില്‍ നേരത്തെ ചാനലില്‍ ജോലി ചെയ്തവരും ചെയ്തവരും ഇപ്പോഴത്തെ ജോലിക്കാരും ഒപ്പം തെലങ്കാന പത്രപ്രവര്‍ത്തകയൂണിയനും സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. മാസങ്ങാളായി മുടങ്ങിയ ശമ്പളത്തിന് മാധ്യമപ്രവര്‍ത്തകര്‍ അധികൃതരോട് ചോദിച്ചപ്പോള്‍ രൂക്ഷമായ രീതിയിലായിരുന്നു അധികൃകരുടെ പ്രതികരണം. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത് നേരത്തെ റെക്കോര്‍ഡ് ചെയ്ത വാര്‍ത്തകളാണ് സംപ്രേക്ഷണം ചെയ്യുന്നത്

ജയറാം ചിഗുരുപതി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിലായിരുന്നു 2014ല്‍ ചാനലിന്റെ ഉദ്ഘാടനം നടന്നത്. ആദ്യഘട്ടത്തില്‍ ചാനല്‍ വലിയ രീതിയില്‍ മുന്നേറിയെങ്കിലും രണ്ടുവര്‍ഷം കഴിയുമ്പോഴെക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് ശരിയായ രീതിയില്‍ ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായി.എന്നാല്‍ മാനേജ്‌മെന്റ് മാറിയതും ആദ്യം ജോലിചെയ്തവരുടെ ആത്മാര്‍ത്ഥത ഇപ്പോഴത്തെ തൊഴിലാളികള്‍ക്ക് ഇല്ലാതെ പോയതുമാണ് ചാനലിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് മാനേജ്‌മെന്റിന്റെ വാദം

2016 ഏപ്രില്‍ - മെയ് മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ആര്‍ക്കും തന്നെ ശമ്പളം മാനേജ്‌മെന്റ് നല്‍കിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ജൂണിലാണ് തൊഴിലാളികള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഏപ്രില്‍ മെയ് മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. എന്നാല്‍ തൊഴിലാളികളുമായി ഉണ്ടാക്കിയ ഈ കരാര്‍ പാലിക്കാനും ഉടമകള്‍ തയ്യാറായില്ല. 

ലേബര്‍ കമ്മീഷനില്‍ തൊഴിലാളികള്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിലര്‍ ജോലി മതിയാക്കി പോകുന്ന സ്ഥിതിവിശേഷമുണ്ടായി. കമ്പനിക്കെതിരെ തൊഴിലാളികള്‍ ക്രിമിനല്‍ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജയറാമിനെ ബാലനഗര്‍ പൊലീസ് അറസ്റ്റ ചെയ്തിരുന്നു. പ്രതിക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയെങ്കിലും ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും കാശില്ലാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിലും തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതിനെ തുടര്‍ന്ന് ടിവി ന്യൂ എന്ന ചാനല്‍ അടച്ചുപൂട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com