കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപികരിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലഘട്ടമെന്ന് അമിത് ഷാ

ബിജെപിയുടെ സുവര്‍ണ കാലമായെന്ന് വിലയിരുത്താനായിട്ടില്ല -  അതുവരണമെങ്കില്‍ കേരളത്തിലും പശ്ചിമബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അമിത് ഷാ
കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപികരിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലഘട്ടമെന്ന് അമിത് ഷാ

ഭുവനേശ്വര്‍: ബിജെപിയുടെ സുവര്‍ണ കാലഘട്ടം വരണമെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ. ഭുവനേശ്വറില്‍ പാര്‍ടി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയുടെ സുവര്‍ണ കാലമായെന്ന് വിലയിരുത്താനായിട്ടില്ല. അതുവരണമെങ്കില്‍ കേരളത്തിലും പശ്ചിമബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും എന്‍ഡി.എ വിപുലീകരണവും യോഗം വിലയുരുത്തി.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയോടെയാണ് ഭുവനേശ്വറില്‍ തുടക്കമായത്. ഉത്തര്‍പ്രദേശിലെ വിജയത്തിന് ശേഷമെത്തിയ മോദിയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. 

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള തീരുമാനം മോദിക്ക് വിട്ടതായാണ് സൂചനകള്‍. നാളെ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമാദി യോഗത്തെ അഭിസംബോധന ചെയ്യുന്നതോടെ ദേശീയ നിര്‍വാഹക സമിതി സമാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com